ഷാര്‍ജ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ് ഇപ്പോള്‍. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 പ്രഹരശേഷിയിലാണ് ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്.

എന്നാല്‍  ഇന്നലെ ഡൂപ്ലെസിക്ക് ഓറഞ്ച് ക്യാപ്പും സാം കറന് പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കാതിരുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരമെങ്കിലും കളിച്ചാല്‍ മാത്രമെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള  പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കു. 19ന് തുടങ്ങിയ ഐപിഎല്ലില്‍ മറ്റെല്ലാ ടീമുകളും ഓരോ മത്സരം വീതം പൂര്‍ത്തിയാക്കിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല.

Also Read: സഞ്ജുവിന്‍റെ സിക്‌സര്‍‌ പൂരം മിസ്സായോ! വീണ്ടും കാണാന്‍ ആഗ്രഹമുണ്ടോ? കാണാം ആ 9 കൂറ്റനടികള്‍- വീഡിയോ

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. മത്സരത്തിനിറങ്ങാത്ത ടീമുകളിലെ കളിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ അവസരം ലഭിക്കാത്ത സാഹചര്യക്കില്‍ ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ നല്‍കുന്നത് ഉചിതമല്ലെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചട്ടം ഉണ്ടാക്കിയത്.

ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ മാത്രമല്ല വിക്കറ്റ് വേട്ടയിലും ചെന്നൈ താരങ്ങള്‍ തന്നെയാണ് മുന്നില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റ് വീതം വഴ്ത്തിയ ചെന്നൈയുടെ സാം കറനും ലുങ്കി എങ്കിഡിയുമാണ് വിക്കറ്റ് വേട്ടയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മായങ്ക് അഗര്‍വാളും മൂന്നാം സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണുമാണ്.