Asianet News MalayalamAsianet News Malayalam

ഐപിഎൽ: അവൻ ഇത്തവണ സെഞ്ചുറിയടിക്കണം; മലയാളി താരത്തെ പ്രശംസകൊണ്ട് മൂടി ബ്രയാൻ ലാറ

അസാമാന്യ പ്രതിഭയാണ് ദേവ്ദത്ത്. കഴിഞ്ഞ സീസണിൽ അയാൾ ഏതാനും അർധസെഞ്ചുറികൾ നേടിയിരുന്നു. ബാറ്റിം​ഗിൽ വിരാട് കോലിക്ക് മികച്ച പിന്തുണയും നൽകി. എന്നാൽ ഇത്തവണ അയാൾ സെഞ്ചുറികളും മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളും സ്വന്തമാക്കുന്നത് കാണാനാണ് ഞാനാഹ്രഹിക്കുന്നത്.

IPL 2021: Brian Lara wants Padikkal to score century and bag a few Man of the Match awards this season
Author
Mumbai, First Published Apr 17, 2021, 3:16 PM IST

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ പ്രശംസകൊണ്ടുമൂടി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ദേവ്ദത്ത് ഈ സീസണിൽ ദേവ്ദത്ത് സെഞ്ചുറികൾ അടിച്ചു കൂട്ടുന്നതും മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതും കാണാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും ലാറ സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ പറഞ്ഞു.

IPL 2021: Brian Lara wants Padikkal to score century and bag a few Man of the Match awards this seasonഅസാമാന്യ പ്രതിഭയാണ് ദേവ്ദത്ത്. കഴിഞ്ഞ സീസണിൽ അയാൾ ഏതാനും അർധസെഞ്ചുറികൾ നേടിയിരുന്നു. ബാറ്റിം​ഗിൽ വിരാട് കോലിക്ക് മികച്ച പിന്തുണയും നൽകി. എന്നാൽ ഇത്തവണ അയാൾ സെഞ്ചുറികളും മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളും സ്വന്തമാക്കുന്നത് കാണാനാണ് ഞാനാഹ്രഹിക്കുന്നത്. അടിക്കുന്നത് കാണാനാണ് ഞാനാ​ഗ്രഹിക്കുന്നത്. കാരണം അസാമാന്യ പ്രതിഭയാണയാൾ. അയാളുടെ ബാറ്റിം​ഗിൽ ചില പിഴവുകളൊക്കെ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച് ശക്തമായി ഇത്തവണ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-ലാറ പറഞ്ഞു.

കൊവിഡ് ബാധിതനായതിനെത്തുടർന്ന് മുംബൈക്കെതിരായ സീസണിലെ ആദ്യ മത്സരം നഷ്ടമായ ദേവ്ദത്ത് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിൽ ബാം​ഗ്ലൂരിനായി ഇറങ്ങിയിരുന്നു. എന്നാൽ 11 റൺസ് നേടാനെ ദേവ്ദത്തിനായുള്ളു. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ 473 റൺസ് നേടി ദേവ്ദത്ത് അരങ്ങേറ്റം ​ഗംഭീരമാക്കിയിരുന്നു. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ 737 റൺസ് നേടിയ ദേവ്ദത്ത് ടൂർണമെന്റിലെ രണ്ടാമത്തെ വലിയ റൺവേട്ടക്കാരനായിരുന്നു.

Follow Us:
Download App:
  • android
  • ios