Asianet News MalayalamAsianet News Malayalam

പവര്‍പ്ലേയില്‍ റിതുരാജിനെ വീഴ്ത്തി മുംബൈ; തിരിച്ചടിച്ച് ഫാഫ്- മൊയീന്‍ സഖ്യം

ബോള്‍ട്ടിന്റെ ഇന്‍സ്വിങ്ങര്‍ ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എഡ്ജായ പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി.
 

IPL 2021, Chennai Super Kings go decent strart vs Mumbai Indians
Author
New Delhi, First Published May 1, 2021, 8:01 PM IST

ദില്ലി: ഐപിഎല്ലില്‍ മുംബൈ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ വിക്കറ്റ് നഷ്ടം.  ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ആറ് ഓവറില്‍ ഒന്നിന് 49 എന്ന നിലയിലാണ്. റിതുരാജ് ഗെയ്കവാദിന്റെ (4) വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഫാഫ് ഡു പ്ലെസിസ് (17), മൊയീന്‍ അലി (26) എന്നിവരാണ് ക്രീസില്‍. ലൈവ് സ്കോര്‍.

നാലാം പന്തില്‍ തന്നെ വിക്കറ്റ്

മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തി ആത്മവിശ്വാസത്തിലായിരുന്നു റിതുരാജ്. എന്നാല്‍ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ റിതുരാജിന് സാധിച്ചില്ല. നേരിട്ട നാലാം പന്തില്‍ താരം മടങ്ങി. ബോള്‍ട്ടിന്റെ ഇന്‍സ്വിങ്ങര്‍ ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എഡ്ജായ പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി. 

മുംബൈ ഇന്ത്യന്‍സില്‍ രണ്ട് മാറ്റം

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുബൈ രണ്ട് മാറ്റം വരുത്തി. ജയന്ത് യാദവിന് പകരും ജയിംസ് നീഷാം ടീമിലെത്തി. നതാന്‍ കൗള്‍ട്ടര്‍-നീലിന് പകരം ധവാല്‍ കുല്‍ക്കര്‍ണിക്കും ആദ്യമായി അവസരം തെളിഞ്ഞു. പോയിന്റ് പട്ടികയില്‍ 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ജയങ്ങളാണ് അക്കൗണ്ടില്‍. ഇത്രയും മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ സ്വന്തമായിട്ടുള്ള മുംബൈക്ക് ആറ് പോയിന്റാണുള്ളത്. നാലാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ. ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും തോല്‍പ്പിച്ചിരുന്നു. 

ടീമുകള്‍

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്്, ക്രുനാല്‍ പാണ്ഡ്യ, ധവാല്‍ കുല്‍ക്കര്‍ണി, ജയിംസ് നീഷാം, രാഹുല്‍ ചാഹര്‍, ജസ്പ്രിത് ബുമ്ര, ട്രന്റ് ബോള്‍ട്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

Follow Us:
Download App:
  • android
  • ios