Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഓപ്പണര്‍മാര്‍ പുറത്ത്, ഡല്‍ഹിക്കെതിരെ ചെന്നൈയുടെ തുടക്കം പാളി

പവര്‍ പ്ലേയില്‍ ആന്‍റിച്ച് നോര്‍ട്യ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ചെന്നൈ ഞെട്ടി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ വൈഡിലൂടെ അഞ്ച് റണ്‍സ് ലഭിച്ചതിന് പിന്നാലെ ഫോമിലുള്ള റുതുരാജ് ഗെയ്ക്‌‌വാദിനെ നോര്‍ട്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും തീരുമാനം റിവ്യു ചെയ്ത ചെന്നൈക്ക് ആശ്വാസമായി തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചു.

IPL 2021: Chennai Super Kings loss openers against Delhi Capitals
Author
Dubai - United Arab Emirates, First Published Oct 4, 2021, 8:03 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയില്‍ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയെയും മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെയും നഷ്ടമായ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സോടെ മൊയിന്‍ അലിയും 12 റണ്‍സുമായി റോബിന്‍ ഉത്തപ്പയും ക്രീസില്‍.

പവറോടെ ചെന്നൈ തുടങ്ങി

പവര്‍ പ്ലേയില്‍ ആന്‍റിച്ച് നോര്‍ട്യ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ചെന്നൈ ഞെട്ടി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ വൈഡിലൂടെ അഞ്ച് റണ്‍സ് ലഭിച്ചതിന് പിന്നാലെ ഫോമിലുള്ള റുതുരാജ് ഗെയ്ക്‌‌വാദിനെ നോര്‍ട്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും തീരുമാനം റിവ്യു ചെയ്ത ചെന്നൈക്ക് ആശ്വാസമായി തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. പിന്നാലെ ഗെയ്‌ക്‌വാദ് രണ്ട് ബൗണ്ടറി അടിച്ച് ആദ്യ ഓവറില്‍ തന്നെ  ചെന്നൈയെ 16ല്‍ എത്തിച്ചു. ആവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 10 റണ്‍സടിച്ച ചെന്നൈ അഥിവേഗം കുതിക്കുന്നതിനിടെ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് മൂന്നാം ഓവര്‍ അക്സര്‍ പട്ടേലിനെ ഏല്‍പ്പിച്ചു. അക്സറിനെ സിക്സടിക്കാനുള്ള ഡൂപ്ലെസിയുടം ശ്രമം ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങി. അഞ്ചാം ഓവറില്‍ ഗെയ്‌ക്‌വാദിനെ(13) ഷോര്‍ട്ട് ബോളില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച റബാദ ചെന്നൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

മൂന്ന് മാറ്റങ്ങളുമായി ചെന്നൈ

നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. സ്റ്റീവ് സ്മിത്തിന് പകരം ഗുജറാത്ത് ഓള്‍ റൗണ്ടര്‍ റിപാല്‍ പട്ടേല്‍ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരയിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈയും മൂന്ന് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം ഡ്വയിന്‍ ബ്രാവോ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി പേസര്‍ മുഹമ്മദ് ആസിഫിന് പകരം ദീപക് ചാഹറും സുരേഷ് റെയ്നക്ക് പകരം റോബിന്‍ ഉത്തപ്പയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.

12 കളികളില്‍ 18 പോയന്‍റ് വീതമുള്ള ചെന്നൈയും ഡല്‍ഹിയും പ്ലേ ഓഫിലെത്തിയ ടീമുകളാണ്. റണ്‍റേറ്റിന്‍റെ ബലത്തില്‍ ചെന്നൈ ഒന്നാമതും ഡല്‍ഹി രണ്ടാമതുമാണ്. ഇന്നത്തെ മത്സരം ജയിച്ച് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Axar Patel, Shimron Hetmyer, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje.

Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

Follow Us:
Download App:
  • android
  • ios