മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ ഏഴ് ഓവറില്‍ രണ്ടിന് 43 എന്ന നിലയിലാണ്. ഫാഫ് ഡു പ്ലെസിസ് (0), റിതുരാജ് ഗെയ്കവാദ് (5) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. മൊയീന്‍ അലി (20), സുരേഷ് റെയ്‌ന (15) എന്നിവരാണ് ക്രീസില്‍. ആവേഷ് ഖാന്‍, ക്രിസ് വോക്‌സ് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ലൈവ് സ്കോര്‍.

ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍

രണ്ടാം ഓവറിന്റെ നാലാം പന്തില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്്ടമായി. ഡു പ്ലെസിയെ ആവേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഏഴ് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഗെയ്കവാദും മടങ്ങി. ക്രിസ് വോക്‌സിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

ക്യാപ്റ്റനായി പന്തിന്റെ അരങ്ങേറ്റം

ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ട ശേഷം റിഷഭ് പന്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായതോടെയാണ് പന്തിന് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ തന്നെ ടോസ് നേടിയ പന്ത് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ക്രിസ് വോക്‌സ്, ടോം കറന്‍ എന്നിവരെ ഓവര്‍സീസ് താരങ്ങളാക്കിയാണ് ഡല്‍ഹി ഇറങ്ങിയത്. ചെന്നൈയില്‍ മൊയീന്‍ അലി, സാം കറന്‍, ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരും കളിക്കും. 

ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, എം എസ് ധോണി, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുള്‍ താക്കൂര്‍, ദീപക് ചാഹര്‍.

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, ടോം കറന്‍, അമിത് മിശ്ര, ആവേഷ് ഖാന്‍.