Asianet News MalayalamAsianet News Malayalam

ക്യാപ്റ്റന്‍സിയില്‍ ധോണി തന്നെ രാജ; റെക്കോര്‍ഡ് ബുക്കില്‍ ഇന്ന് 'ട്രിപ്പിള്‍ സെഞ്ചുറി'യടിക്കും!

ടി20 ക്രിക്കറ്റില്‍ അത്യപൂര്‍വ നേട്ടത്തിലെത്തുന്ന ആദ്യ നായകനാവാന്‍ ധോണി. 'തല' ആരാധകര്‍ക്ക് ഇത് ആഘോഷരാവ്... 
 

IPL 2021 CSK vs KKR Final MS Dhoni to become first captain to lead in 300 T20 matches
Author
Dubai - United Arab Emirates, First Published Oct 15, 2021, 5:31 PM IST

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings)- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) ഫൈനലില്‍ എം എസ് ധോണിയെ(MS Dhoni) കാത്തിരിക്കുന്നത് ചരിത്ര നേട്ടം. കലാശപ്പോരില്‍ ടോസിനായി സിഎസ്‌കെ(CSK) നായകന്‍ ഇറങ്ങുന്നതോടെ ടി20യില്‍ ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ധോണിയെത്തും. 

ധോണിയും വിന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയും മാത്രമാണ് ടി20യില്‍ 200ലധികം മത്സരങ്ങളില്‍ നായകന്‍മാരായിട്ടുള്ളത്. 208 ടി20കളിലാണ് സമി നായകന്‍റെ തൊപ്പിയണിഞ്ഞത്. ഇരുവരും ടി20 കരിയറില്‍ ദേശീയ ടീമിനേയും ഫ്രാഞ്ചൈസി ടീമുകളേയും നയിച്ചിട്ടുണ്ട്. 

ധോണിയോ മോര്‍ഗനോ; ആര് ഐപിഎല്‍ കപ്പുയര്‍ത്തുമെന്ന് പ്രവചിച്ച് മഗ്രാത്ത്

ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണി 2017 ജനുവരിയില്‍ പടിയിറങ്ങിയിരുന്നു. 2007 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി 72 മത്സരങ്ങളില്‍ ദേശീയ ക്യാപ്റ്റനായി. ഇതില്‍ 41 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 28 എണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയിലാവുകയും രണ്ട് മത്സരങ്ങളില്‍ ഫലമില്ലാതാവുകയും ചെയ്തു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 213 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ധോണിക്ക് 130 വിജയങ്ങള്‍ നേടാനായി. 81 മത്സരങ്ങളിലാണ് ധോണിപ്പട തോല്‍വിയറിഞ്ഞത്. മൂന്ന് കിരീടത്തിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. റൈസിംഗ് പുനെ സൂപ്പര്‍ജയ്‌ന്‍റ്‌സിനെ 14 കളികളില്‍ നയിച്ചപ്പോള്‍ അഞ്ച് ജയവും ഒന്‍പത് തോല്‍വിയുമായിരുന്നു ഫലം. 299 ടി20കളില്‍ 59.79 ആണ് ധോണിയുടെ വിജയശരാശരി. 

കൂടുതല്‍ രാജ്യാന്തര ടി20കളില്‍ ക്യാപ്റ്റനായ താരവും എം എസ് ധോണിയാണ്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിന്‍റെ ഓയിന്‍ മോര്‍ഗനാണ് രണ്ടാമത്. ഇരുവരും ഫ്രാഞ്ചൈസി ക്യാപ്‌റ്റന്‍മാരായി മുഖാമുഖം വരുന്ന പോരാട്ടമാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചെന്നൈ-കൊല്‍ക്കത്ത ഫൈനല്‍ എന്നത് ശ്രദ്ധേയമാണ്. 

ഐപിഎല്‍ 2021: അപൂര്‍വ റെക്കോഡിനരികെ ഗെയ്കവാദ്; മറികടക്കുക 13 വര്‍ഷം മുമ്പുള്ള നേട്ടം

കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം

ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍. മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം. 

ഒറ്റനോട്ടത്തില്‍ പിച്ചിലെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന എം എസ് ധോണിയും നായക മികവ് കൊണ്ട് മാത്രം ടീമില്‍ തുടരുന്ന ഓയിന്‍ മോര്‍ഗനും കൊമ്പുകോര്‍ക്കുമ്പോള്‍ പതിനാലാം സീസണിലെ കിരീടപ്പോരാട്ടം പ്രവചനാതീതമാണ്. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലെസിയും ഇതുവരെ 1150 റണ്‍സ് നേടിയെങ്കില്‍ കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ ഓപ്പണിംഗ് സഖ്യം 747 റണ്‍സ് പേരിലാക്കിയിട്ടുണ്ട്. 

ഐപിഎല്‍ കലാശപ്പോര്: കപ്പ് ചെന്നൈക്കെന്ന് മൈക്കല്‍ വോണ്‍; മാന്‍ ഓഫ് ദ് മാച്ച് ആരെന്നും പ്രവചനം
 

Follow Us:
Download App:
  • android
  • ios