Asianet News MalayalamAsianet News Malayalam

കിംഗ്‌സ് പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ്; ആദ്യജയം തേടി ധോണിപ്പട

ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവമില്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. പഞ്ചാബും രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റം വരുത്തിയിട്ടില്ല. 

 

IPL 2021, CSK won the toss vs Kings Punjab
Author
Mumbai, First Published Apr 16, 2021, 7:15 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവമില്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. പഞ്ചാബും രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റം വരുത്തിയിട്ടില്ല. 

ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. എന്നാല്‍ ചെന്നൈയാവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ആദ്യജയമാണ് ധോണിപ്പടയുടെ ലക്ഷ്യം. 

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, എം അശ്വിന്‍ റിലേ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

Follow Us:
Download App:
  • android
  • ios