വിക്കറ്റാണ് എന്നുറപ്പായിട്ടും റിവ്യൂ ആവശ്യപ്പെട്ട ജാദവിനെ ട്രോളി ഇതിഹാസ താരം ബ്രയാന്‍ ലാറ

ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനായി(Delhi Capitals) തീപാറും ബൗളിംഗ് പ്രകടനമാണ് പേസര്‍ ആന്‍‌റിച്ച് നോര്‍ജെ(Anrich Nortje) പുറത്തെടുത്തത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഇതിലൊന്ന് കേദാര്‍ ജാദവ്(Kedar Jadhav) എല്‍ബിയില്‍ പുറത്തായതായിരുന്നു. വിക്കറ്റാണ് എന്നുറപ്പായിട്ടും റിവ്യൂ ആവശ്യപ്പെട്ട ജാദവിനെ ട്രോളി ഇതിഹാസ താരം ബ്രയാന്‍ ലാറ(Brian Lara). 

വീണ്ടും വില്യംസണിന്‍റെ ഫീല്‍ഡിംഗ് മാസ്റ്റര്‍ ക്ലാസ്; കണ്ണുതള്ളി പൃഥ്വി ഷാ- വീഡിയോ

'എന്തിനാണ് അദേഹം റിവ്യൂ എടുത്തത്. റിവ്യൂ ആവശ്യപ്പെട്ടത് അവിശ്വസനീയമാണ്. ഞങ്ങള്‍ക്കത് വിശ്വസിക്കാനായില്ല. അദേഹം ചെയ്യുന്നത് എന്താണ് എന്ന പോലെയായി അപ്പോള്‍ ഞങ്ങള്‍' എന്നായിരുന്നു ലാറയുടെ പ്രതികരണം. മിഡില്‍ സ്റ്റംപിന് നേര്‍ക്കാണ് പന്ത് വന്നത് എന്ന് വ്യക്തമായിരുന്നു. എന്നിട്ടും ജാദവ് സഹതാരവുമായി ആലോചിച്ച ശേഷം റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ റിവ്യൂ ജാദവിന്‍റെ രക്ഷയ്‌ക്കെത്തിയില്ല. അഞ്ചാമനായി ക്രീസിലെത്തിയ താരം എട്ട് പന്തില്‍ മൂന്ന് റണ്‍സേ നേടിയുള്ളൂ. 

നടരാജന് കൊവിഡ് പിടിപെട്ടിട്ടും ഐപിഎല്‍; ബിസിസിഐക്ക് എതിരെ ഒളിയമ്പുമായി മൈക്കല്‍ വോണ്‍

ഹൈദരാബാദിനെതിരെ തന്‍റെ അതിവേഗ പന്തുകള്‍ കൊണ്ട് തുടക്കത്തിലെ ആന്‍റിച്ച് നോര്‍ജെ വിറപ്പിച്ചു. ഐപിഎല്‍ 14-ാം സീസണിലെ വേഗതയേറിയ പത്ത് പന്തുകളില്‍ ആദ്യ എട്ടും മത്സരത്തില്‍ താരമെറിഞ്ഞു. ഹൈദരാബാദിനെതിരെ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ നോര്‍ജെയുടെ പന്തുകളുടെ വേഗം മണിക്കൂറില്‍ 151.71, 151.37, 150.83, 150.21, 149.97, 149.29, 149.15, 148.76 കിലോമീറ്ററായിരുന്നു. 14 ഡോട്ട് ബോളുകളാണ് താരം ഹൈദരാബാദിനെതിരെ എറിഞ്ഞത്. 

Scroll to load tweet…

ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പൂജ്യത്തിന് മടക്കിയാണ് നോര്‍ജെ ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. കേദാര്‍ ജാദവിനെയും വീഴ്‌ത്തി ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം കാഗിസോ റബാഡയും(37-3) നോര്‍ജെക്കൊപ്പം ബൗളിംഗില്‍ തിളങ്ങി. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റിന്‍റെ അനായാസ ജയം നേടി. 

ചെന്നൈക്കെതിരെ നാളെ വെടിക്കെട്ടിന് അസ്‌ഹറുദ്ദീന്‍? ആകാംക്ഷ സൃഷ്‌ടിച്ച് ചിത്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona