ഇരുവരും തമ്മില്‍ ആദ്യപാദത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ രാജസ്ഥാന് നേരിയ മുന്‍തൂക്കമുണ്ട്. 23 മത്സരത്തില്‍ 12ല്‍ രാജസ്ഥാനും 11ല്‍ ഡല്‍ഹിയും ജയിച്ചു.

അബുദാബി: ഐപിഎല്ലില്‍ (IPL 2021) രണ്ട് യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് ഇന്ന് ആദ്യത്തത്. 3.30ന് സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) റിഷഭ് പന്തിന്റെ (Rishabh pant) ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) നേരിടും. ഇരുവരും തമ്മില്‍ ആദ്യപാദത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ രാജസ്ഥാന് നേരിയ മുന്‍തൂക്കമുണ്ട്. 23 മത്സരത്തില്‍ 12ല്‍ രാജസ്ഥാനും 11ല്‍ ഡല്‍ഹിയും ജയിച്ചു.

ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

എന്നാല്‍ ഐപിഎല്ലിലെ സന്തുലിതമായ ടീമാണ് ഡല്‍ഹി. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും മികച്ച താരങ്ങള്‍ക്ക് അവര്‍ക്കുണ്ട്. പരിക്ക് മാറിയെത്തിയ ശ്രേയസ് അയ്യരും ടീമിന്റെ ആത്മവിശ്വാസം കൂട്ടും. കഴിഞ്ഞ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഡല്‍ഹി, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് (Sunrisers Hyderabad) തോല്‍പ്പിച്ചത്. രാജസ്ഥാന്‍, പഞ്ചാബ് കിംഗ്‌സിന്റെ വെല്ലുവിളി അവസാന ഓവറില്‍ മറികടക്കുകയായിരുന്നു.

ഐപിഎല്‍ 2021: ചെന്നൈക്കെതിരായ തോല്‍വി; ബൗളര്‍മാരെ കുറ്റപ്പെടുത്തി വിരാട് കോലി

പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) പിറകില്‍ രണ്ടാം സ്ഥാനത്തതാണ് ഡര്‍ഹി. ഇരുവര്‍ക്കും ഒരേ പോയിന്റാണെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ചെന്നൈ മുന്നിലാവുകയായിരുന്നു. രാജസ്ഥാന്‍ അഞ്ചാമതാണ്. ഇന്ന് ജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (Kolkata Knight Riders) മറികടന്ന നാലാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്.

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവര്‍ അടങ്ങുന്ന മികച്ച പേസ്‌നിരയുണ്ട് ഡല്‍ഹിക്ക്. എന്നാല്‍ രാജസ്ഥാന് ക്രിസ് മോറിസ്, മുസ്തഫിസുര്‍, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കറിയ എന്നിവരാണ് കരുത്ത്. ടി20 റാങ്കിംഗില്‍ ഒന്നാമതായ തബ്രൈസ് ഷംസിക്ക് രാജസ്ഥാന്‍ നിരയില്‍ അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ മുസ്തഫിസുര്‍ പുറത്തിരിക്കേണ്ടി വരും. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന ബംഗ്ലാ താരത്തെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് ധൈര്യപ്പെടുമോയെന്ന് കണ്ടറിയണം. ഡല്‍ഹി നിരയില്‍ മാര്‍കസ് സ്‌റ്റോയിനിന് പകരം സ്റ്റീവ് സ്മിത്ത് കളിക്കാനും സാധ്യതയേറെയാണ്. ഇരുവരുടേയും സാധ്യത ഇലവന്‍.

ഐപിഎല്‍ 2021: ഇന്ന് രണ്ടാം മത്സരത്തില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടം; പഞ്ചാബ് ഹൈദരാബാദിനെതിരെ 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, എവിന്‍ ലൂയിസ്, സഞ്ജു സാംസണ്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷോ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മാര്‍കസ് സ്‌റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍, ആന്റിച്ച് നോര്‍ജെ.