Asianet News MalayalamAsianet News Malayalam

തിരിച്ചുവരവ് തകര്‍ത്തു; നാഴികക്കല്ല് പിന്നിട്ട് ശ്രേയസ് അയ്യര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 41 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും സഹിതം ശ്രേയസ് പുറത്താകാതെ 47 റണ്‍സെടുത്തിരുന്നു

IPL 2021 Delhi Capitals batsman Shreyas Iyer reached 4000 runs in T20 cricket
Author
Dubai - United Arab Emirates, First Published Sep 23, 2021, 1:48 PM IST

ദുബായ്: ഐപിഎല്ലില്‍ (IPL 2021) പരിക്കിന്‍റെ ഇടവേളയ്‌ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ബാറ്റ്സ്‌മാന്‍ ശ്രേയസ് അയ്യര്‍ക്ക്(Shreyas Iyer) നേട്ടം. ടി20 ക്രിക്കറ്റില്‍ 4000 റണ്‍സ് ക്ലബില്‍ ഇടംപിക്കാന്‍ ശ്രേയസിനായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 41 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും സഹിതം ശ്രേയസ് പുറത്താകാതെ 47 റണ്‍സെടുത്തിരുന്നു. 

ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് ധവാന്‍, ഒപ്പം അപൂര്‍വനേട്ടവും

നാഴികക്കല്ല് പിന്നിട്ട ശ്രേയസ് അയ്യരിനെ ഡല്‍ഹി ക്യാപിറ്റല്‍സ് അഭിനന്ദിച്ചു. ഐപിഎല്ലില്‍ 2000 റണ്‍സ് ക്ലബില്‍ ഇടം നേടിയ വൃദ്ധിമാന്‍ സാഹയെ സണ്‍റൈസേഴ്‌സും പ്രശംസിച്ചു. 

തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് മത്സര ശേഷം ശ്രേയസ് അയ്യര്‍ പ്രതികരിച്ചത്. മികച്ച ടീം വര്‍ക്കിന്‍റെ വിജയമാണ് സണ്‍റൈസേഴ്‌സിനെതിരെ കണ്ടത് എന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദ് മുന്നോട്ടുവെച്ച 135 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി നേടുകയായിരുന്നു. പൃഥ്വി ഷാ(8 പന്തില്‍ 11), ശിഖര്‍ ധവാന്‍(37 പന്തില്‍ 42) എന്നിവരാണ് പുറത്തായത്. ഖലീല്‍ അഹമ്മദിനും റാഷിദ് ഖാനുമാണ് വിക്കറ്റ്. ശ്രേയസ് അയ്യര്‍ 41 പന്തില്‍ 47 ഉം റിഷഭ് പന്ത് 21 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. 

'എന്താണ് ചെയ്യുന്നത്'; കേദാര്‍ ജാദവിന്‍റെ റിവ്യൂ കണ്ട് തലയില്‍ കൈവെച്ച് ലാറ

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കാഗിസോ റബാഡയും രണ്ട് പേരെ വീതം പുറത്താക്കി ആന്‍‌റിച്ച് നോര്‍ജെയും അക്‌സര്‍ പട്ടേലുമാണ് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 134ല്‍ ഒതുക്കിയത്. 28 റണ്‍സെടുത്ത അബ്‌ദുള്‍ സമദാണ് ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹയും കെയ്‌ന്‍ വില്യംസണും 18 വീതവും മനീഷ് പാണ്ഡെ 17 ഉം വാലറ്റത്ത് റാഷിദ് ഖാന്‍ 22 ഉം റണ്‍സെടുത്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യത്തില്‍ മടങ്ങി. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 

അയ്യരും ധവാനും പന്തും മിന്നി; സണ്‍റൈസേഴ്സിനെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios