Asianet News MalayalamAsianet News Malayalam

മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം

 നേരത്തെ 44 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റ് നേടിയ അമിത് മിശ്രയാണ് വലിയ സ്‌കോറിലേക്ക് പോവുകയായിരുന്ന മുംബൈയെ നിയന്ത്രിച്ചത്.

IPL 2021, Delhi Capitals lost first wicket vs Mumbai Indians
Author
Chennai, First Published Apr 20, 2021, 10:01 PM IST

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പൃഥ്വി ഷാ (7)യുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ജയന്ത് യാദവിനാണ് വിക്കറ്റ്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി ഒന്നിന് 39 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (12), സ്റ്റീവ് സ്മിത്ത് (17) എന്നിവരാണ് ക്രീസില്‍. നേരത്തെ 44 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റ് നേടിയ അമിത് മിശ്രയാണ് വലിയ സ്‌കോറിലേക്ക് പോവുകയായിരുന്ന മുംബൈയെ നിയന്ത്രിച്ചത്. 24 റണ്‍സ് മാത്രമാണ് മിശ്ര വഴങ്ങിയത്. ലൈവ് സ്‌കോര്‍.

പൃഥ്വിയെ മടക്കി ജയന്ത്

രണ്ടാം ഓവറില്‍ തന്നെ പൃഥ്വി പവലിയനില്‍ തിരിച്ചെത്തി. സീസണില്‍ ആദ്യ മത്സരം കളിക്കുന്ന ജയന്ത് യാദവാണ് വിക്കറ്റ് നേടിയത്. റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് പൃഥ്വി മടങ്ങിയത്. മികച്ച ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാനിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ മുഴുവന്‍. ഇതുവരെ രണ്ട് ഫോറുകള്‍ ധവാന്റെ ബാറ്റില്‍ നിന്നുണ്ടായി. 

രോഹിത്- സൂര്യകുമാര്‍ സഖ്യത്തിന്റെ കൂട്ടുകെട്ട്

മൂന്നാം ഓവറില്‍ തന്നെ മുംബൈക്ക് ഡി കോക്കിനെ നഷ്ടമായി. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു സ്റ്റോയിനിസ്. എന്നാല്‍ സൂര്യകുമാര്‍ ക്രീസിലെത്തിയതോടെ റണ്‍നിരക്ക് ഉയര്‍ന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 പന്തുകള്‍ മാത്രം നേരിട്ട സൂര്യകുമാര്‍ നാല് ബൗണ്ടറികളുടെ സഹായത്തോടെ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൂര്യകുമാറിന പുറത്താക്കി ആവേഷ് ഖാന്‍ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. 

അമിത് മിശ്രയുടെ വരവ്

മിശ്ര പന്തെറിയാനെത്തിയതോടെ മുംബൈ തകര്‍ന്നു. മധ്യനിരയെ തകര്‍ത്ത് മിശ്രമയുടെ മാരക ബൗളിങ്ങായിരുന്നു.  രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ (0), കീറണ്‍ പൊള്ളാര്‍ഡ് (2), ഇഷാന്‍ കിഷന്‍ (26) എന്നിവരെയാണ് മിശ്ര പുറത്താക്കിയത്. ആവേഷ് മറ്റൊരു വിക്കറ്റ് കൂടെ സ്വന്തമാക്കി. രാഹുലിനെയാണ് ആവേഷ് മടക്കിയത്. കഗിസോ റബാദ, ലളിത് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ജയന്ത് യാദവ് (23)- ഇഷാന്‍ സഖ്യം പിടിച്ചുനിന്നപ്പോഴാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ കിട്ടിയത്. ജസ്പ്രീത് ബുമ്ര (3), ട്രന്റ് ബോള്‍്ട്ട് (1) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഇരു ടീമിലും മാറ്റങ്ങള്‍

നേരത്തെ രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയത്. ഷിംറോണ്‍ ഹെറ്റമേയര്‍, അമിത് മിശ്ര എന്നിവര്‍ ടീമിലെത്തി. ലുക്മാന്‍ മേരിവാല, ക്രിസ് വോക്‌സ് എന്നിവരാണ് പുറത്ത് പോയത്. മുംബൈ ഒരു മാറ്റം വരുത്തി. ആഡം മില്‍നേയ്ക്ക് പകരം ജയന്ത് യാദവ് ടീമിലെത്തി. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട്.

Follow Us:
Download App:
  • android
  • ios