Asianet News MalayalamAsianet News Malayalam

പവര്‍പ്ലേ ഏറ്റെടുത്ത് പൃഥി- ധവാന്‍ സഖ്യം; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് മികച്ച തുടക്കം

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെടുത്തിട്ടുണ്ട്.

IPL 2021, good start for Delhi Capitals vs Sunrisers Hyderabad
Author
Chennai, First Published Apr 25, 2021, 8:02 PM IST

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് മികച്ച തുടക്കം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (11), പൃഥ്വി ഷാ (39) എന്നിവരാണ് ക്രീസില്‍.

ഇരു ടീമിലും മാറ്റം

ഡല്‍ഹി ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. ലളിത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കൊവിഡ് മുക്തനായ ശേഷം അക്‌സറിന്റെ ആദ്യ മത്സരമാണിത്. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറില്ല. ജഗദീഷ സുജിത് ടീമിലെത്തി. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, വിരാട് സിംഗ്, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍. 

ഇരുവരും വരുന്നത് മുംബൈയെ തോല്‍പ്പിച്ച്

അവസാന മത്സരത്തില്‍ ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹിയും മുംബൈയെ തോല്‍പ്പിച്ചാണ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ജയം മാത്രമാണ് ഹൈദരാബാദിനുള്ളത്. ഡര്‍ഹി മൂന്നാം സ്ഥാനത്താണ്. നാലില്‍ മൂന്ന് മത്സരങ്ങളും അവര്‍ ജയിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios