വെറുതെ പന്ത് തിന്നരുത്, വിശക്കുന്നെങ്കില്‍ പോയി ഭക്ഷണം കഴിക്കൂ എന്നായിരുന്നു സെവാഗിന്‍റെ കമന്‍റ്. ഹൈദരാബാദ് താരങ്ങളുടെ ബാറ്റിംഗ് കണ്ട് പന്തിന് പോലും ബോറടിച്ചിട്ടുണ്ടാവുമെന്നും അത് എന്നെ ഒന്ന് അടിക്കൂ എന്ന് പറഞ്ഞിട്ടുണ്ടാവുമെന്നും സെവാഗ് പറഞ്ഞു. 

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഹൈദരാബാദ് താരങ്ങളുടെ ബാറ്റിംഗിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്( Virender Sehwag). ഹൈദരാബാദ് താരങ്ങള്‍ ഒരുപാട് ഡോട്ട് ബോളുകള്‍ കളിച്ചതിനിതെരെയാണ് സെവാഗിന്‍റെ വിമര്‍ശനം.

വെറുതെ പന്ത് തിന്നരുത്, വിശക്കുന്നെങ്കില്‍ പോയി ഭക്ഷണം കഴിക്കൂ എന്നായിരുന്നു സെവാഗിന്‍റെ കമന്‍റ്. ഹൈദരാബാദ് താരങ്ങളുടെ ബാറ്റിംഗ് കണ്ട് പന്തിന് പോലും ബോറടിച്ചിട്ടുണ്ടാവുമെന്നും അത് എന്നെ ഒന്ന് അടിക്കൂ എന്ന് പറഞ്ഞിട്ടുണ്ടാവുമെന്നും സെവാഗ് പറഞ്ഞു.

Also Read:ഇന്ത്യന്‍ ടീമിലെ അയാളുടെ സ്ഥാനത്തിന് ഇളക്കം തട്ടണമെങ്കില്‍ പ്രതിഭാസങ്ങള്‍ തന്നെ വരേണ്ടിവരും; പോണ്ടിംഗ്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദായിരുന്നു(Abdul Samad) ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.

Also Read:സീസണിലെ വേഗമേറിയ എട്ട് പന്തും ഒരു കളിയില്‍ എറിഞ്ഞ് നോര്‍ട്യ, അമിതവേഗത്തിന് പിഴ അടപ്പിക്കണമെന്ന് ആകാശ് ചോപ്ര

135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ അനായാസം ലക്ഷ്യത്തിലെത്തി. 17.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കിയ ഡല്‍ഹി ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്‍റോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. എട്ടു കളികളില്‍ ഒരു ജയം മാത്രമുള്ള ഹൈദരാബാദാകട്ടെ അവസാന സ്ഥാനത്ത് തുടരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.