ഇന്നയാള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെയും അവിഭാജ്യ ഘടകമാണ്. ഇന്ത്യന്‍ ടീമില്‍ അയാള്‍ക്ക് സ്ഥാനം നഷ്ടപ്പെടണമെങ്കില്‍ വെറും പ്രതിഭകള്‍ക്ക് വന്നാല്‍ പോരാ, പ്രതിഭാസങ്ങള്‍ തന്നെ വരേണ്ടിവരും-പോണ്ടിംഗ് പറഞ്ഞു. 

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) വിജയക്കുതിപ്പ് തുടര്‍ന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന് പിന്നാലെ ഡല്‍ഹി നായകനും ഇന്ത്യന്‍ ടീമിലെ യുവ ബാറ്റിംഗ് ഹീറോയുമായ റിഷഭ് പന്തിനെ(Rishabh Pant ) അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ ഒന്നരവര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ റിഷഭ് പന്ത് പുറത്തെടുക്കുന്ന മികവ് അസാമാന്യമാണെന്ന് പോണ്ടിംഗ് പറഞ്ഞു.

കളിക്കാരനെന്ന നിലയിലും ഡല്‍ഹി ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലും റിഷഭ് പന്ത് ഒരുപാട് മെച്ചപ്പെട്ടു. ഇപ്പോഴയാള്‍ പക്വതയുള്ള കളിക്കാരനാണ്. ഇന്നയാള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെയും അവിഭാജ്യ ഘടകമാണ്. ഇന്ത്യന്‍ ടീമില്‍ അയാള്‍ക്ക് സ്ഥാനം നഷ്ടപ്പെടണമെങ്കില്‍ വെറും പ്രതിഭകള്‍ക്ക് വന്നാല്‍ പോരാ, പ്രതിഭാസങ്ങള്‍ തന്നെ വരേണ്ടിവരും-പോണ്ടിംഗ് പറഞ്ഞു.

Scroll to load tweet…

ശ്രേയസ് അയ്യര്‍ നായകനായിരുന്നപ്പള്‍ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്ത് മികവ് കാട്ടി. അതുകൊണ്ടാണ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ സ്വാഭാവിക ചോയ്സായി റിഷഭ് ക്യാപ്റ്റനായത്. ക്യാപ്റ്റനെന്ന നിലയിലും റിഷഭ് പന്ത് അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന ഓരോ നിമിഷവും ഞാനാസ്വദിക്കുന്നു. ഇത്തവണ ഐപിഎല്ലില്‍ കിരീടം ലക്ഷ്യമിട്ടാണ് ഞങ്ങള്‍ കളിക്കുന്നത്. കഴിഞ്ഞ തവണ അതിന് തൊട്ടടുത്ത് എത്തി. എന്നാാല്‍ ഇത്തവണ കിരീടം നേടുമെന്നാണ് വിശ്വാസം. റിഷഭ് പന്തിന് അതില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

'എന്താണ് ചെയ്യുന്നത്'; കേദാര്‍ ജാദവിന്‍റെ റിവ്യൂ കണ്ട് തലയില്‍ കൈവെച്ച് ലാറ

മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റിഷഭ് പന്ത് പിന്നീട് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ടെസ്റ്റ് ടീമിലൂടെ തിരിച്ചെത്തിയ റിഷഭ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തിളങ്ങി ഏകദിന, ടി20 ടീമുകളില്‍ തിരിച്ചെത്തിയതിനൊപ്പം ടെസ്റ്റ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം വൃദ്ധിമാന്‍ സാഹയില്‍ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും പോലുള്ള താരങ്ങളെ പിന്തള്ളി വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ടീം ഇന്ത്യയില്‍ സ്ഥാനം ഉറപ്പിക്കാനും റിഷഭ് പന്തിനായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.