കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് ജോഫ്ര ആർച്ചറിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. 

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാൻ റോയല്‍സിന് സന്തോഷ വാർത്ത. ശസ്‌ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചർ വീണ്ടും പരിശീലനം തുടങ്ങി. എന്നാല്‍ എന്ന് കളിക്കാനാകുമെന്നതില്‍ വ്യക്തതയില്ല.

കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് ജോഫ്ര ആർച്ചറിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. രണ്ടാഴ്‌ച നീണ്ട വിശ്രമത്തിനൊടുവില്‍ ആർച്ചർ വീണ്ടും നെറ്റ്സിലേക്കെത്തി. ചെറിയ തോതില്‍ പരിശീലനവും തുടങ്ങി. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ആർച്ചറിന്‍റെ പരിശീലനവും കൈമുട്ടിന്‍റെ അവസ്ഥയും ഇംഗ്ലണ്ട് മെഡിക്കല്‍ ബോർഡ് നിരീക്ഷിച്ച് വരുകയാണ്. 

Scroll to load tweet…

അടുത്തയാഴ്‌ചയോടെ നെറ്റ്സില്‍ പൂർണ്ണ തോതില്‍ പന്തെറിയാനാകുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. എന്നാല്‍ എന്ന് കളിക്കളത്തിലേക്ക് എത്താനാകുമെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല. 

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സിന്‍റെ പ്രധാന ബൗളറാണ് അർച്ചർ. ആർച്ചറുടെ അഭാവം വലിയ നഷ്ടമാണെന്ന് രാജസ്ഥാൻ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്‌ടർ കുമാർ സംഗക്കാര വ്യക്തമാക്കി. ഏറെ വൈകാതെ ഇംഗ്ലണ്ട് താരം ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഗക്കാര പറഞ്ഞു. 

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡര്‍ബി; ഹൈദരാബാദും ബാംഗ്ലൂരും മുഖാമുഖം

ബെന്‍ സ്‌റ്റോക്‌സിന് പരിക്ക്, ഐപിഎല്‍ നഷ്ടമായേക്കും; സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി