ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ പോരാട്ടം 150ല്‍ ഒതുങ്ങിയപ്പോള്‍ നാല് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 22 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും മൂല്യമേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌പിന്നര്‍ റാഷിദ് ഖാനെന്ന് ഇന്ത്യന്‍ മുന്‍താരം ക‍ൃഷ്‌ണമാചാരി ശ്രീകാന്ത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റൊന്നം നേടിയില്ലെങ്കിലും അഫ്‌ഗാനില്‍ നിന്നുള്ള താരം തകര്‍പ്പന്‍ സ്‌പെല്‍ എറിഞ്ഞതിന് പിന്നാലെയാണ് ശ്രീകാന്തിന്‍റെ പ്രതികരണം. 

മുംബൈ ഇന്ത്യന്‍സിനെ 150ല്‍ ഒതുക്കിയത് റാഷിദിന്‍റെ മികവാണ്, ചെപ്പോക്ക് ത്രില്ലര്‍ മാച്ചുകളുടെ കേന്ദ്രമാകുന്നു എന്നും ശ്രീകാന്ത് കുറിച്ചു.

Scroll to load tweet…

ചെന്നൈയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ പോരാട്ടം 150ല്‍ ഒതുങ്ങിയപ്പോള്‍ നാല് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 22 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. എന്നാല്‍ 150 റണ്‍സ് പ്രതിരോധിച്ച് മുംബൈ ഇന്ത്യന്‍സ് 13 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്താവുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യവും ബുമ്രയുടെ ഡെത്ത് ഓവറുമാണ് സണ്‍റൈസേഴ്‌സിനെ വരിഞ്ഞുമുറുക്കിയത്. 

നേരത്തെ, കീറോണ്‍ പൊള്ളാര്‍ഡിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടിലായിരുന്നു മുംബൈ 150 റണ്‍സിലെത്തിയത്. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തിയപ്പോള്‍ ഹൈദരാബാദ് അവസാന സ്ഥാനക്കാരാണ്. 

നടരാജന് പകരം എന്തുകൊണ്ട് ഖലീലിനെ കളിപ്പിച്ചു; കാരണം പറഞ്ഞ് വിവിഎസ്

ഭുവിക്കെതിരായ അവസാന ഓവര്‍ വെടിക്കെട്ട്; നാഴികക്കല്ല് പിന്നിട്ട് പൊള്ളാര്‍ഡ്

എറിഞ്ഞിട്ടു! വീണ്ടും മുംബൈയുടെ കളിയഴക്; ഹൈദരാബാദിന് മൂന്നാം തോല്‍വി