ബയോ-ബബിള്‍ ജീവിതം കൂച്ചുവിലങ്ങിന് സമാനമാണ് എന്ന് ചൂണ്ടിക്കാട്ടി കോലി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു

ദുബായ്: കൊവി‍ഡ്(Covid-19) പശ്ചാത്തലത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) ബയോ-ബബിളിലാണ് പുരോഗമിക്കുന്നത്. ബയോ-ബബിള്‍ ജീവിതം അത്ര സുഖകരമല്ലെന്ന് താരങ്ങള്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകനായിരുന്ന വിരാട് കോലിയും(Virat Kohli) തുറന്നുസമ്മതിക്കുന്നു. ബയോ-ബബിള്‍ ജീവിതം കൂച്ചുവിലങ്ങിന് സമാനമാണ് എന്ന് ചൂണ്ടിക്കാട്ടി കോലി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

Scroll to load tweet…

തന്‍റെ ശരീരവും കൈകളും കസേരയ്‌ക്ക് പിന്നില്‍ കെട്ടിയിരിക്കുന്നതാണ് കോലിയുടെ ചിത്രം. 'ഇങ്ങനെയിരിക്കും ബയോ-ബബിള്‍' എന്ന അടിക്കുറിപ്പോടെയാണ് കോലിയുടെ ചിത്രം. പരസ്യ ഷൂട്ടിംഗിന് ഇടയിലോ മറ്റോ എടുത്ത ചിത്രമാണിത്. ചിത്രത്തിന് താഴെയുള്ള കമന്‍റുകള്‍ കൊഴുപ്പിച്ച് ഇംഗ്ലീഷ് മുന്‍താരവും കമന്‍റേറ്ററുമായ കെവിന്‍ പീറ്റേര്‍സണെത്തി. 'താരങ്ങളും ബ്രോഡ്‌കാസ്റ്റര്‍മാരും സമാന അവസ്ഥയിലാണ്! ഗംഭീര ചിത്രം' എന്നായിരുന്നു കെപിയുടെ കമന്‍റ്.

ഐപിഎല്‍ പതിനാലാം സീസണോടെ വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ഐപിഎല്‍ കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് കോലിയുടെ തീരുമാനം. 2013ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലിക്ക് പക്ഷേ ഒരിക്കല്‍പ്പോലും ആര്‍സിബിയെ കിരീടത്തിലേക്ക് നയിക്കാനായില്ല. എങ്കിലും വരും സീസണിലും ആര്‍സിബി കുപ്പായത്തില്‍ തന്നെ കളിക്കുമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 2008ലെ ആദ്യ സീസണ്‍ മുതല്‍ ആര്‍സിബി താരമാണ് കോലി. 

അടുത്ത ഐപിഎല്ലില്‍ അയാളെ സ്വന്തമാക്കാന്‍ ടീമുകള്‍ കോടികള്‍ വാരിയെറിയും; യുവതാരത്തെക്കുറിച്ച് സെവാഗ്

ഐപിഎല്‍ ദൗത്യം പൂര്‍ത്തിയായതോടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വിരാട് കോലി. യുഎഇയില്‍ ബയോ-ബബിളിലാണ് ടി20 ലോകകപ്പും നടക്കുക. ഒക്‌ടോബര്‍ 24ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്‍റിന് മുന്നൊരുക്കമായി ദുബായിലാണ് ഇന്ത്യന്‍ ടീം ക്യാമ്പ് ചെയ്യുന്നത്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കലാശപ്പോരോടെ ഐപിഎല്ലിന് തിരശീല വീണ ശേഷം കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ബയോ-ബബിളില്‍ ചേരും. 

ഐപിഎല്‍: അടുത്ത സീസണില്‍ ധോണി സിഎസ്‌കെയില്‍ കളിച്ചേക്കില്ല, പകരം മറ്റൊരു റോളെന്ന് ചോപ്ര