സീസണില്‍ 10 മത്സരങ്ങളില്‍ നാല് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 370 റണ്‍സാണ് വെങ്കടേഷ് അയ്യരുടെ സമ്പാദ്യം

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) വലിയ കണ്ടെത്തലുകളിലൊന്ന് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്(Venkatesh Iyer). സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ(KKR) മുന്നേറ്റത്തില്‍ അയ്യര്‍ നിര്‍ണായകമായി. പ്രത്യേകിച്ച് അയ്യര്‍-ഗില്‍ ഓപ്പണിംഗ് സഖ്യമായിരുന്നു കൊല്‍ക്കത്തയുടെ കരുത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ(CSK) കലാശപ്പോരില്‍ വെങ്കടേഷ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. ടീമിനെ മൂന്നാം കിരീടത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സീസണിലെ പവര്‍ പ്ലേയര്‍ക്കുള്ള പുരസ്‌കാരവുമായാണ് അയ്യരുടെ മടക്കം. 

Scroll to load tweet…

സീസണില്‍ 10 മത്സരങ്ങളില്‍ നാല് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 370 റണ്‍സാണ് വെങ്കടേഷ് അയ്യരുടെ സമ്പാദ്യം. കരിയറിലെ ആദ്യ ഐപിഎല്‍ സീസണിലാണ് ഇതെന്ന് ഓര്‍ക്കണം. 41.11 ശരാശരിയിലും 128.47 സ്‌ട്രൈക്ക് റേറ്റിലുമാണ് റണ്‍വേട്ട. ഉയര്‍ന്ന സ്‌കോര്‍ 67 റണ്‍സ്. 37 ഫോറുകള്‍ നേടിയപ്പോള്‍ 14 സിക്‌സറുകളും പേരിലാക്കി. ഇതിന് പുറമെ മൂന്ന് വിക്കറ്റും ഏഴ് ക്യാച്ചും നേടി. 

Scroll to load tweet…

ഐപിഎൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് ചാമ്പ്യന്‍മാര്‍. മോര്‍ഗന്‍റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ 27 റൺസിന് തോൽപിച്ചാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈയുടെ 192 റൺസ് പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വെങ്കടേഷ് അയ്യര്‍ 32 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സ് നേടി. 59 പന്തിൽ 86 റൺസെടുത്ത സിഎസ്‌കെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസാണ് കലാശപ്പോരിലെ താരം. 

11 പ്രധാന കിരീടങ്ങള്‍! ഷെല്‍ഫ് നിറച്ച് ക്യാപ്റ്റന്‍ കൂളിന്‍റെ മഹേന്ദ്രജാലം