ഐപിഎല്‍ പതിനാലാം സീസണിലെ ചെന്നൈ-കൊല്‍ക്കത്ത കലാശപ്പോര് ധോണിക്ക് മറ്റൊരു നേട്ടം കൂടി സമ്മാനിച്ചു

ദുബായ്: ക്യാപ്റ്റൻ കൂൾ എം എസ് ധോണി(MS Dhoni) കരിയറിൽ നേടുന്ന പതിനൊന്നാമത്തെ പ്രധാന ട്രോഫിയായിരുന്നു ഐപിഎൽ പതിനാലാം സീസണിലെ(IPL 2021) കിരീടം. കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) 27 റണ്‍സിന് തോല്‍പിച്ചതോടെയാണ് ധോണി ക്യാപ്റ്റന്‍സി കരിയറിലെ 11-ാം കിരീടം തന്‍റെ ഷെല്‍ഫില്‍ എത്തിച്ചത്. 

'തല' എങ്ങോട്ടും പോകുന്നില്ല; അടുത്ത സീസണിലും സിഎസ്‌കെയില്‍ കാണുമെന്ന് ധോണി

2007ൽ പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് ധോണി വരവറിയിച്ചത്. 2010ൽ ചെന്നൈയെ ആദ്യമായി ഐപിഎൽ ചാമ്പ്യൻമാരാക്കിയ ധോണി ചാമ്പ്യൻസ് ലീഗിലും ഏഷ്യാകപ്പിലും കിരീടം ഉയർത്തി. 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളാക്കി. ഒപ്പം രണ്ടാം ഐപിഎൽ കിരീടവും. 2013ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയിലെത്തിച്ചു. 2014 ചാമ്പ്യൻസ് ലീഗിലും 2016ൽ ഏഷ്യാകപ്പിലും 2018ൽ ഐപിഎല്ലിലും ധോണി കിരീടം സ്വന്തമാക്കി. ഒടുവിലായി ചെന്നൈക്ക് നാലാം ഐപിഎല്‍ കിരീടവും ധോണി നേടിനല്‍കി. 

ഐപിഎല്‍ കലാശപ്പോരില്‍ ഫാബുലസ് ഫാഫ്! മാൻ ഓഫ് ദ മാച്ച്; എലൈറ്റ് പട്ടികയില്‍ ഇടം

ഐപിഎല്‍ പതിനാലാം സീസണിലെ ചെന്നൈ-കൊല്‍ക്കത്ത കലാശപ്പോര് ധോണിക്ക് മറ്റൊരു നേട്ടം കൂടി സമ്മാനിച്ചു. ടി20യില്‍ ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് മത്സരത്തോടെ ധോണിക്ക് സ്വന്തമായി. ധോണിയും വിന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയും മാത്രമാണ് ടി20യില്‍ 200ലധികം മത്സരങ്ങളില്‍ നായകന്‍മാരായിട്ടുള്ളത്. 208 ടി20കളില്‍ സമി നായകന്‍റെ തൊപ്പിയണിഞ്ഞു. 

അത്ഭുതമായി റുതുരാജും ഹർഷലും; ഐപിഎല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി, പുതിയ റെക്കോര്‍ഡ്

തന്ത്രങ്ങള്‍ കൊണ്ട് ഒരിക്കല്‍ക്കൂടി എം എസ് ധോണി മഹേന്ദ്രജാലം കാട്ടിയപ്പോള്‍ ഐപിഎൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യന്‍മാരാവുകയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ 27 റൺസിന് തോൽപിച്ചാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈയുടെ 192 റൺസ് പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 പന്തിൽ 86 റൺസെടുത്ത സിഎസ്‌കെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസാണ് കലാശപ്പോരിലെ താരം. 

'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം