ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കായി ഏഴ് മത്സരങ്ങള്‍ കളിച്ച കമ്മിന്‍സ് 93 റണ്‍സും ഒന്‍പത് വിക്കറ്റും നേടിയിരുന്നു. 

സിഡ്‌നി: ഐപിഎല്‍ പതിനാലാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് യുഎഇയില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. സിഡ്‌നി മോണിംഗ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ കമ്മിന്‍സിന്‍റെ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കായി ഏഴ് മത്സരങ്ങള്‍ കളിച്ച കമ്മിന്‍സ് 93 റണ്‍സും ഒന്‍പത് വിക്കറ്റും നേടിയിരുന്നു. കമ്മിന്‍സിന്‍റെ അഭാവം പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്തയ്‌ക്ക് വലിയ പ്രഹരമാകും. ഏഴില്‍ രണ്ട് മത്സരങ്ങളെ കൊല്‍ക്കത്ത ജയിച്ചിട്ടുള്ളൂ. 

അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം വലിയ ആശങ്കയാണ്. താരങ്ങളെ അയക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്‍റെ അതേസമയത്ത് നടക്കേണ്ട കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളുടെ പങ്കാളിത്തവും സംശയത്തിലാണ്. 

ഐപിഎല്‍ പോലെ ശുഷ്‌കാന്തിയില്ല; ആഭ്യന്തര താരങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ബിസിസിഐക്ക് മൗനം

ഐപിഎല്‍ ചൂട് തിരിച്ചുകൊണ്ടുവരുക എളുപ്പമല്ല; ബിസിസിഐ വലിയ കടമ്പ മറികടക്കണം

ഐപിഎല്‍ തിരിച്ചുവരവ് ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്- വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona