Asianet News Malayalam

കെകെആറില്‍ നാലാം താരത്തിന് കൊവിഡ്; പ്രസിദ്ധ് കൃഷ്‌ണ പോസിറ്റീവ്

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി പ്രസിദ്ധ് കൃഷ്‌ണയെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 

IPL 2021 KKR pacer Prasidh Krishna tests positive for COVID 19
Author
Kolkata, First Published May 8, 2021, 2:16 PM IST
  • Facebook
  • Twitter
  • Whatsapp

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും കൊവിഡ്. കെകെആറില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ താരമാണ് പ്രസിദ്ധ്. മലയാളി പേസര്‍ സന്ദീപ വാര്യര്‍, സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടിം സെയ്‌ഫെര്‍ട്ട് എന്നിവര്‍ക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു. 

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി പ്രസിദ്ധ് കൃഷ്‌ണയെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്‍ക്കത്ത താരങ്ങള്‍ക്ക് പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽ‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

മൈക് ഹസി കൊവിഡ് മുക്തന്‍; ചെന്നൈയില്‍ ക്വാറന്റീനില്‍ തുടരും

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ജസ്‌പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്‌ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വ‌സ്വ‌ല്ല. 

അഡ്‌ലെയ്ഡ് ടെസ്റ്റിലെ പരാജയത്തിന്‍റെ പേരില്‍ അയാളെ ഒഴിവാക്കരുതായിരുന്നു; യുവതാരത്തെക്കുറിച്ച് നെഹ്റ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios