Asianet News MalayalamAsianet News Malayalam

സാഹ ഗോള്‍ഡണ്‍ ഡക്ക്, റോയിയും പുറത്ത്; കൊല്‍ക്കത്തയ്‌ക്കെതിരെ തുടക്കം പാളി ഹൈദരാബാദ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2021 KKR v SRH Golden duck for Wriddhiman Saha
Author
Dubai - United Arab Emirates, First Published Oct 3, 2021, 8:02 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) എതിരെ തുടക്കം തകര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad). ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ(Wriddhiman Saha) ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ നഷ്‌ടമായ സണ്‍റൈസേഴ്‌സ് പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 35-2 എന്ന നിലയിലാണ്. വൃദ്ധിമാന്‍ സാഹയെ സൗത്തി ഗോള്‍ഡണ്‍ ഡക്കാക്കി. നാലാം ഓവറില്‍ ജേസന്‍ റോയിയെ(Jason Roy) 10 മാവി മടക്കി. കെയ്‌ന്‍ വില്യംസണും പ്രിയം ഗാര്‍ഗുമാണ് ക്രീസില്‍. 

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മയ്‌ക്ക് പകരം ഉമ്രാന്‍ മാലിക് ഇലവനിലെത്തി. അതേസമയം കൊല്‍ക്കത്തയില്‍ ടിം സീഫെര്‍ട്ടിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ഇടംപിടിച്ചു. 

കൊല്‍ക്കത്ത: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്‌ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി. 

ഹൈദരാബാദ്: ജേസന്‍ റോയ്, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, സിദ്ധാര്‍ഥ് കൗള്‍. 

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങിയിരിക്കുന്നത്. ഇന്ന് പരാജയപ്പെട്ടാല്‍ കൊല്‍ക്കത്തയുടെ സാധ്യതകള്‍ അവതാളത്തിലാവും. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ഫോം ഔട്ടാണ് കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നം. ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയ ശേഷം ഒരിക്കല്‍ പോലും രണ്ടക്കം കാണാന്‍ മോര്‍ഗന് സാധിച്ചിട്ടില്ല. 

അതേസമയം മുന്നോട്ടുള്ള വഴിയടഞ്ഞവരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 11 മത്സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച കെയ്ന്‍ വില്യംസണും സംഘവും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 

പഞ്ചാബിന് ഇരുട്ടടി കൊടുത്ത് കോലിപ്പട; ആര്‍സിബി പ്ലേ ഓഫില്‍

Follow Us:
Download App:
  • android
  • ios