നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേതെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാൻ. നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേതെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. മുംബൈ 10 റണ്‍സിനാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന മൂന്ന് ഓവറില്‍ ജയിക്കാൻ 22 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത്. 

ആർച്ചർ പരിശീലനം തുടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം

എന്നാല്‍ 18-ാം ഓവറില്‍ മൂന്നും 19, 20 ഓവറുകളില്‍ നാല് വീതവും റണ്‍സെടുക്കാനേ കൊല്‍ക്കത്തക്ക് കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാരായി ഇറങ്ങി 57 റണ്‍സെടുത്ത നിതീഷ് റാണയ്‌ക്കും 33 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിനും മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ പിടിച്ചുനില്‍ക്കാനായത്. മറ്റാർക്കും രണ്ടക്കം കാണാനായില്ല. മുംബൈക്കായി രാഹുല്‍ ചഹാർ നാല് വിക്കറ്റ് വീഴ്‌ത്തി. 

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡര്‍ബി; ഹൈദരാബാദും ബാംഗ്ലൂരും മുഖാമുഖം

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈയെ സൂര്യകുമാർ യാദവും രോഹിത് ശർമ്മയും ചേർന്നാണ് 152ല്‍ എത്തിച്ചത്. സൂര്യകുമാർ യാദവ് 56ഉം, രോഹിത് ശർമ്മ 43ഉം റണ്‍സെടുത്തു. വെറും രണ്ട് ഓവര്‍ എറിഞ്ഞ ആന്ദ്രേ റസല്‍ 15 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് ശ്രദ്ധേയമായി. 

കൊല്‍ക്കത്ത-മുംബൈ മത്സരത്തിലെ സസ്‌പെന്‍സും ട്വിസ്റ്റുകളും? വിശദമായി വായിക്കാം