ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിയ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സെടുത്തിട്ടുണ്ട്. നിതീഷ് റാണ (38), ശുഭ്മാന്‍ ഗില്‍ (15) എന്നിവരാണ് ക്രീസില്‍. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് കൊല്‍ക്കത്തയ്ക്കായി അരങ്ങേറും.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ ഓവര്‍സീസ് താരങ്ങള്‍. ഹൈദരാബാദ് നിരയില്‍ ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് നബി, ജോണി ബെയര്‍സ്‌റ്റോ, റഷീദ് ഖാന്‍  എന്നിവരുണ്ട്.

കൈാല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാദി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, അബ്ദുള്‍ സമദ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.