ഇതിനിടെ ധോണി ഈ സീസണോടെ ഐപിഎല്‍ മതിയാക്കുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. ധോണിയുടെ അവസാന ഐപിഎല്ലാകുമെന്നായിരുന്നു പ്രധാനവാദം. 

ദുബായ്: ഐപിഎല്ലില്‍ (IPL 2021) മോശം ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) നായകനായ എം എസ് ധോണി (MS Dhoni). സീസണിലെ 13 കളിയില്‍ ധോണിക്ക് നേടാനായത് വെറും 84 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 18. ബാറ്റിംഗില്‍ വിമര്‍ശിക്കപ്പെടുമ്പോഴും ക്യാപ്റ്റന്‍സിയിലാണ് ധോണി പിടിച്ചുനില്‍ക്കുന്നത്. ഇതിനിടെ ധോണി ഈ സീസണോടെ ഐപിഎല്‍ മതിയാക്കുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. ധോണിയുടെ അവസാന ഐപിഎല്ലാകുമെന്നായിരുന്നു പ്രധാനവാദം. 

ഐപിഎല്‍ 2021: കോലിക്ക് പോലുമില്ല; റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍

എന്നാല്‍ ചോദ്യങ്ങള്‍ക്കെല്ലാം ധോണിയുടെ മറുപടിയെത്തി. അടുത്ത സീസണിലും ചെന്നൈയിലുണ്ടാകുമെന്നാണ് ധോണി പറയുന്നത്. സി എസ് കെ ടീം ഉടമകളായ ഇന്ത്യാ സിമന്റ്‌സിന്റ്‌സിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ധോണി. ''ഞാനിനിയും ചെന്നൈ ജേഴ്‌സി അണിയും. ചെന്നൈയില്‍ വിടവാങ്ങല്‍ മത്സരം കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാണികള്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' ധോണി പറഞ്ഞു. 

ഐപിഎല്‍ 2021: ആര്‍സിബിയുടെ ലക്ഷ്യം ക്വാളിഫയര്‍ ബെര്‍ത്ത്; ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഹൈദരാബാദ്

ബോളിവുഡില്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനും ധോണി മറുപടി പറഞ്ഞു. ''സിനിമ എന്റെ മേഖലയല്ല, അതുവളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. പരസ്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. സിനിമാ താരങ്ങള്‍ മികച്ചവരാണ്. അവര്‍ സിനിമ ചെയ്യട്ടെ. ഞാന്‍ ക്രിക്കറ്റിനോട് ഒപ്പംനില്‍ക്കും. എന്റെ അഭിനയത്തിന്റെ പരമാവധി പര്യസങ്ങളിലാണ്. അതിന് മുകളില്‍ ഒന്നുമില്ല.'' ധോണി പറഞ്ഞു. 

പാക്കിസ്ഥാനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്ന് അബ്ദുള്‍ റസാഖ്

ഐപിഎല്ലിന്റെ ആദ്യ സീസണ്‍ നായകനായ ധോണി സി എസ് കെയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. 217 കളിയില്‍ 23 അര്‍ധസെഞ്ച്വറിയോടെ 4716 റണ്‍സാണ് സമ്പാദ്യം. അവസാന മത്സരത്തില്‍ ചെന്നൈ, ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. നാളെ പഞ്ചാബ് കിംഗ്‌സാണ് ചെന്നൈയുടെ എതിരാളി.