Asianet News MalayalamAsianet News Malayalam

ഐപിഎല്‍: രോഹിത് മടങ്ങിയെത്തും; കൊല്‍ക്കത്തയെ പൂട്ടാന്‍ മുംബൈ ഇറങ്ങുന്നു

ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് മുംബൈ വരുന്നത്

IPL 2021 Mumbai Indians vs Kolkata Knight Riders Preview
Author
Abu Dhabi - United Arab Emirates, First Published Sep 23, 2021, 9:58 AM IST
  • Facebook
  • Twitter
  • Whatsapp

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) നേരിടും. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മുംബൈക്കായി നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) മടങ്ങിയെത്തും. 

മുംബൈ ബാറ്റിംഗില്‍ ശോഭിക്കണം

ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് മുംബൈ വരുന്നത്. ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നത് മുംബൈയുടെ കരുത്ത് കൂട്ടും. ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ സഖ്യമായിരിക്കും ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരം നഷ്‌ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കും എന്നാണ് കരുതപ്പെടുന്നത്. 

ഐപിഎല്‍ 2021: നടരാജന് കൊവിഡ്, ഹൈദരാബാദ് ടീമിനൊപ്പമുള്ള ആറ് പേര്‍ ഐസൊലേഷനില്‍; മത്സരം മാറ്റിവെക്കില്ല

ആശങ്കകളില്ലാതെ കൊല്‍ക്കത്ത

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റിന്‍റെ ജയമാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. എട്ട് മത്സരങ്ങളില്‍ അത്രതന്നെ പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ആറ് പോയിന്‍റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്തും. 

സീസണിലെ വേഗമേറിയ എട്ട് പന്തും ഒരു കളിയില്‍ എറിഞ്ഞ് നോര്‍ട്യ, അമിതവേഗത്തിന് പിഴ അടപ്പിക്കണമെന്ന് ആകാശ് ചോപ്ര

ദയനീയം മുംബൈ

പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍പിക്കുകയായിരുന്നു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ(50) പോരാട്ടം പാഴായി. നേരത്തെ റുതുരാജ് ഗെയ്‌‌ക്‌വാദിന്‍റെ മിന്നും അര്‍ധ സെഞ്ചുറിയിലാണ്(88*) ചെന്നൈ മാന്യമായ സ്‌കോര്‍ എഴുതിച്ചേര്‍ത്തത്. 

അയ്യരും ധവാനും പന്തും മിന്നി; സണ്‍റൈസേഴ്സിനെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

ആധികാരികം കൊല്‍ക്കത്ത

ആർസിബിക്കെതിരെ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു. 

വീണ്ടും വില്യംസണിന്‍റെ ഫീല്‍ഡിംഗ് മാസ്റ്റര്‍ ക്ലാസ്; കണ്ണുതള്ളി പൃഥ്വി ഷാ- വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios