Asianet News MalayalamAsianet News Malayalam

16 പന്തില്‍ ഫിഫ്റ്റി അടിച്ച് ഇഷാന്‍ കിഷന്‍; ഹൈദരാബാദിനെതിരെ മുംബൈക്ക് വെടിക്കെട്ട് തുടക്കം

പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്.

IPL 2021: Mumbai Indians VS Sunrisers Hyderabad Live Updates
Author
Abu Dhabi - United Arab Emirates, First Published Oct 8, 2021, 8:04 PM IST

അബുദാബി: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) വെടിക്കെട്ട് തുടക്കം. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍റെ(Ishan Kishan) മിന്നല്‍ പ്രഹരത്തിന്‍റെ കരുത്തില്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 63 റണ്‍സോടെ ഇഷാന്‍ കിഷനും ഒരു റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. 13 പന്തില്‍ 18 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്.

അടിയോട് അടിയുമായി ഇഷാന്‍

പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച മുംബൈ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 18 റണ്‍സടിച്ചു. നബി എറിഞ്ഞ മൂന്നാം ഓവറിലും പിറന്നും 15 റണ്‍സ്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ 22 റണ്‍സടിച്ച് മുംബൈയും കിഷനും 50 തികച്ചു. ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന ബൗണ്ടറിയടക്കം 15 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. റാഷിദ് ഖാന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ അഞ്ച് റണ്‍സ് നേടാനെ മുംബൈക്കായുള്ളു. രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. സൗരഭ് തിവാരിക്ക് ക്രുനാല്‍ പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ ജയന്ത് യാദവിന് പകരം പിയൂഷ് ചൗള സീസണില്‍ ആദ്യമായി മുംബൈ ജേഴ്സിയല്‍ അരങ്ങേറ്റം കുറിക്കുന്നു.

അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ഇന്നിറങ്ങുന്നത്. കൈമുട്ടിന് നേരിയ പരിക്കുള്ള വില്യംസണ് പകരം മനീഷ് പാണ്ഡെ ആണ് ഇന്ന് ഹൈദരാബാദിനെ നയിക്കുന്നത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്നത്തെ മത്സരത്തിലും ഹൈദരാബാദ് ടീമിലില്ല.

Sunrisers Hyderabad (Playing XI): Jason Roy, Abhishek Sharma, Manish Pandey(c), Priyam Garg, Abdul Samad, Wriddhiman Saha(w), Jason Holder, Rashid Khan, Mohammad Nabi, Umran Malik, Siddarth Kaul.

Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Jasprit Bumrah, Piyush Chawla, Trent Boult.

Follow Us:
Download App:
  • android
  • ios