Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: ഗെയ്‌ലിനെ ഉള്‍പ്പെടുത്താന്‍ പഞ്ചാബ്; ഹൈദരാബാദില്‍ ജേസണ്‍ റോയ് കളിച്ചേക്കും- സാധ്യത ഇലവന്‍

എട്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്ര സുഗമമാവണമെങ്കില്‍ ജയിച്ചേ മതിയാവൂ.

IPL 2021 Probable Eleven of Sunrisers Hyderabad and Kings Punjab
Author
Sharjah - United Arab Emirates, First Published Sep 25, 2021, 3:22 PM IST

ഷാര്‍ജ: ഇന്ന് ഐപിഎല്ലിലെ (IPL 2021) രണ്ടാം മത്സരം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടേതാണ്. കെയ്ന്‍ വില്യംസണ്‍ (Kane Williamson) നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും (Sunrisers Hyderabad) കെ എല്‍ രാഹുല്‍ (KL Rahul) ക്യാപ്റ്റനായ പഞ്ചാബ് കിംഗ്‌സുമാണ് (Punjab Kings) നേര്‍ക്കുനേര്‍ വരുന്നത്. എട്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്ര സുഗമമാവണമെങ്കില്‍ ജയിച്ചേ മതിയാവൂ.

ഐപിഎല്‍ 2021: 'ധോണി ഫോമിലെത്താന്‍ ഒരു വഴിയുണ്ട്'; ഉപദേശവുമായി ഗൗതം ഗംഭീര്‍

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് (Rajasthan Royals) രണ്ട് റണ്‍സിന് പഞ്ചാബ് തോല്‍പ്പിച്ചിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട നാല് റണ്‍സെടുക്കാനാവാതെയാണ് പഞ്ചാബ് പരാജയപ്പെട്ടത്. രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം ഉറപ്പുനല്‍കുന്ന താരങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ നിര്‍ണായക ഘട്ടത്തില്‍ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ക്രിസ് ഗെയ്‌ലിനെ (Chris Gayle) കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്.

ഐപിഎല്‍ 2021: ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; രണ്ട് ടീമിലും മാറ്റങ്ങള്‍

ആദില്‍ റഷീദിന് പകരം രവി ബിഷ്‌ണോയ് ടീമിലെത്താനും സാധ്യതയേറെയാണ്. റഷീദ് പുറത്തായാല്‍ ഒരു ഓവര്‍സീസ് അധികമായി ടീമില്‍ ഉള്‍പ്പെടുത്താനും സാധിക്കും. അങ്ങനെ വന്നാല്‍ ക്രിസ് ജോര്‍ദാന്‍ ടീമിലെത്തും. 

പഞ്ചാബ് കിംഗ്‌സ് സാധ്യത ഇലവന്‍: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഫാബിയന്‍ അലന്‍, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

അവസാന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റാണ് ഹൈദരാബാദ് എത്തുന്നത്. ബാറ്റിംഗ് ഓര്‍ഡറിലെ പ്രശ്‌നങ്ങള്‍ ഇപ്പോളും തീര്‍ന്നിട്ടില്ല. ജേസണ്‍ റോയിക്ക് (Jason Roy) ഒരവസരമെങ്കിലും ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മാറ്റത്തിന് വാര്‍ണര്‍ക്ക് ഒരവസരം കൂടി നല്‍കിയേക്കും.

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ഇലവന്‍: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ജേസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.

Follow Us:
Download App:
  • android
  • ios