Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിന് താരങ്ങളുടെ പിന്മാറ്റം തിരിച്ചടി; രാജസ്ഥാനെതിരായ സാധ്യത ഇലവന്‍ അറിയാം

ഓസ്‌ട്രേലിയന്‍ താരങ്ങളായി റിലി മെരേഡിത്ത്, ജേ റിച്ചാര്‍ഡ്‌സണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി.

IPL 2021 Punjab Kings Probable eleven for the match against Rajasthan Royals
Author
Dubai - United Arab Emirates, First Published Sep 21, 2021, 12:23 PM IST

ദുബായ്: ഐപിഎല്‍ രണ്ടാംപാതി തുടങ്ങുന്നതിന് മുമ്പ് തന്നെ കിംഗ്‌സ് പഞ്ചാബ് (Kings Punjab) കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ഓസ്‌ട്രേലിയന്‍ താരങ്ങളായി റിലി മെരേഡിത്ത്, ജേ റിച്ചാര്‍ഡ്‌സണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റഷീദാണ് പകരമെത്തിയ ഒരു താരം. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ടീമിലുണ്ട്. ഓസ്‌ട്രേലിയുടെ നതാന്‍ എല്ലിസിനേയും പഞ്ചാബ് ടീമിലെത്തിച്ചു.

ഐപിഎല്‍ 2021: രണ്ടാംപാദത്തില്‍ കരുത്തരായ രാജസ്ഥാന്‍; സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യത ഇലവന്‍ ഇങ്ങനെ...

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോള്‍ എങ്ങനെ വ്യന്യസിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കെ എല്‍ രാഹുല്‍ (KL Rahul) നയിക്കുന്ന പഞ്ചാബ്. സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) നേരിടുമ്പോള്‍ രണ്ട് പോയിന്റ് സ്വന്തമാക്കുക തന്നെയാണ് രാഹുലിന്റെ ലക്ഷ്യം.

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നില്‍; പഞ്ചാബ് കിംഗ്‌സ് അധികം പിന്നിലല്ല 

ജയിക്കാനായാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (Kolkata Knight Riders) മറികടന്ന് അഞ്ചാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ പ്ലയിംഗ് ഇലവനെ കുറിച്ചാണ് പഞ്ചാബിന്റെ ചിന്ത. ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ക്രിസ് ഗെയ്ല്‍ ക്രീസിലെത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്നു ഗെയ്ല്‍.

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പരമ്പരയില്‍ നിന്ന് പിന്മാറി

മറ്റൊരു വിന്‍ഡീസ് താരം നിക്കൊളസ് പുരാന്‍ നാലാമതായി ഇറങ്ങും. ആദ്യഘട്ടത്തില്‍ മോശം ഫോമിലായിരുന്നു പുരാന്‍. എന്നാല്‍ സിപിഎല്ലിലെ പ്രകടനം താരത്തിന്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ദീപക് ഹൂഡ, ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പിന്നാലെ വരും. ബൗളിംഗ് വകുപ്പില്‍ ആദില്‍ റഷീദ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും കളിക്കും.

അയാളൊരു രാജ്യാന്തര താരമായിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല, ചെന്നൈ താരത്തിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കൊളസ് പുരാന്‍, ദീപക് ഹുഡ, ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.

Follow Us:
Download App:
  • android
  • ios