Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെതിരെ പ‍ഞ്ചാബിന് ടോസ്; രണ്ട് വിദേശ താരങ്ങള്‍ക്ക് അരങ്ങേറ്റം

ഫാബിയന്‍ അലനും മോയിസ് ഹെന്‍റിക്കസുമാണ് ഹൈദരാബാദിനെതിരെ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ലെ മെറിഡിത്തും സൂപ്പര്‍ ജേ റിച്ചാര്‍ഡ്സണും ഇന്ന് കളിക്കുന്നില്ല.

IPL 2021 Punjab Kings vs Sunrisers Hyderabad Punjab won the toss
Author
Chennai, First Published Apr 21, 2021, 3:14 PM IST

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പഞ്ചാബ് ടീമില്‍ രണ്ട് വിദേശ താരങ്ങള്‍ ഒരേസമയ അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഫാബിയന്‍ അലനും മോയിസ് ഹെന്‍റിക്കസുമാണ് ഹൈദരാബാദിനെതിരെ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ലെ മെറിഡിത്തും ജേ റിച്ചാര്‍ഡ്സണും പകരമാണ് ഇരുവരും എത്തിയത്.

മനീഷ് പാണ്ഡെക്ക് പകരം സിദ്ധാര്‍ത്ഥ് കൗള്‍ എത്തിയപ്പോള്‍ അഫ്ഗാന്‍ സ്പിന്നല്‍ മുജീബ് ഉര്‍ റഹ്മാന് പകരം കെയ്ന്‍ വില്യംസണ്‍ ടീമിലെത്തി. ഐപിഎല്ലില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഹൈദരാബാദ് തോറ്റപ്പോള്‍ പഞ്ചാബിന് മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണ് നേടാനായത്.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Kane Williamson, Virat Singh, Vijay Shankar, Abhishek Sharma, Kedar Jadhav, Rashid Khan, Bhuvneshwar Kumar, Khaleel Ahmed, Siddarth Kaul

Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Moises Henriques, Nicholas Pooran, Deepak Hooda, Shahrukh Khan, Fabian Allen, Murugan Ashwin, Mohammed Shami, Arshdeep Singh

 

Follow Us:
Download App:
  • android
  • ios