Asianet News MalayalamAsianet News Malayalam

'തിരിച്ചടികളിലും ഒപ്പം നിന്ന ആരാധകർക്ക് നന്ദി, ടീം ശക്തമായി തിരിച്ചുവരും': സഞ്ജു സാംസണ്‍

സഞ്ജു നയിച്ച രാജസ്ഥാന് ഏഴിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് ടീമുകൾക്കെതിരെയായിരുന്നു ഇത്. 

IPL 2021 Rajasthan Royals captain Sanju Samson thanks fans
Author
Delhi, First Published May 6, 2021, 12:36 PM IST

ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാൻ റോയൽസിനെ പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ടീമിന് തിരിച്ചടികൾ ഏറെ ഉണ്ടായെങ്കിലും, കലവറയില്ലാത്ത സ്നേഹം ആരാധകർ തന്നുവെന്ന് സഞ്ജു സാംസൺ പറയുന്നു.

കൊവിഡ് പ്രതിസന്ധി മൂലം സീസണ്‍ പാതിയിൽ നിർത്തേണ്ടിവന്നതോടെ താരങ്ങൾ വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള രാജസ്ഥാൻ കളിക്കാരും പിരിഞ്ഞു. അതിന് തൊട്ടുമുമ്പാണ് ആരാധകരോട് നന്ദി വാക്കുകളുമായി സഞ്ജു എത്തിയത്. ഉയർച്ചതാഴ്ചകൾ ഏറെ കണ്ട സീസണിൽ രാജസ്ഥാന് ഏറ്റവും കരുത്തായത് ആരാധകർ തന്നെയെന്ന് സഞ്ജു വ്യക്തമാക്കി.

ഐപിഎല്‍ ഇന്ത്യയില്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി    

''എല്ലാ ആരാധകർക്കും നന്ദി. രാജസ്ഥാന് കടുപ്പമേറിയ സീസണായിരുന്നു ഇത്. ടീമിന് തിരിച്ചടികളുണ്ടായപ്പോഴും ആരാധകർ ഒപ്പം നിന്നു. നമ്മുടെ ടീം ശക്തമായി തിരിച്ചുവരും"- എന്നാണ് സഞ്ജുവിന്‍റെ വാക്കുകള്‍. 

ബിസിസിഐ സഹായത്തിന്; നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ആശ്വാസം

സഞ്ജു നയിച്ച രാജസ്ഥാന് ഏഴിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് ടീമുകൾക്കെതിരെയായിരുന്നു ഇത്. സ്റ്റാര്‍ പേസര്‍ ജോഫ്ര ആർച്ചറുടെ അഭാവവും ആദ്യ മത്സരത്തിന് ശേഷം ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്‌സിന് പരിക്കേറ്റ് കളിക്കാനാവാതെ പോയതും രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 277 റൺസ് അടിച്ചുകൂട്ടിയ സഞ്ജു കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാമതെത്തിയെന്നത് മാത്രം ആശ്വാസം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios