രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം-Live Updates

IPL 2021: Rajasthan Royals vs Delhi Capitals Live Updates

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും (Rajasthan Royals) റിഷഭ് പന്ത് (Rishabh Pant)  നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും (Delhi Capitals)  തമ്മിലുള്ള പോരാട്ടം-Live Updates.  പ്ലേ ഓഫിന് തൊട്ടരികിലാണ് ഡല്‍ഹി. രാജസ്ഥാനാവട്ടെ ആദ്യ നാലിലെത്താനുള്ള അവസരവും.

7:16 PM IST

ഐപിഎല്‍: പൊരുതിയത് സഞ്ജു മാത്രം, രാജസ്ഥാന്‍റെ ഫ്യൂസൂരി ഡല്‍ഹി

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) 33 റണ്‍സിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(52 പന്തില്‍ 70*) പൊരുതിയെങ്കിലും മറ്റാരും പിന്തുണ നല്‍കിയില്ല. ഡല്‍ഹിക്കായി ആന്‍റിച്ച് നോര്‍ട്യ രണ്ടു വിക്കറ്റെടുത്തു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 154-6, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 121-6.

6:34 PM IST

അഞ്ച് വിക്കറ്റ് നഷ്ടം, ഡല്‍ഹിക്കെതിരെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) അഞ്ച് വിക്കറ്റ് നഷ്ടം. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ലിയാം ലിംവിംഗ്സ്റ്റണെയും(1), യശസ്വി ജയ്‌സ്വാളിനെയും(5) നഷ്ടമായ രാജസ്ഥാന് നാലാം ഓവറില്‍ ഡേവിഡ് മില്ലറെയും(7) നഷ്ടമായി.

ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. 23 പന്തില്‍ 20 റണ്‍സോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒരു റണ്‍സുമായി രാഹുല്‍ തെവാട്ടിയയും ക്രീസില്‍.

ആദ്യ ഓവറിലെ ആവേശ് ഖാന്‍ രാജസ്ഥാന്‍ ഓപ്പണര്‍ ലിയാം ലിവിംഗ്സ്റ്റണെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ രണ്ടാം ഓവറില്‍ ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ പന്ത് വിക്കറ്റിന് പിന്നില്‍ പിടികൂടി. നാലാം ഓവറില്‍ അശ്വിനെ സിക്സടിക്കാനായി ക്രീസ് വിട്ടിറങ്ങിയ ഡേവിഡ് മില്ലറെ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി.

പവര്‍ പ്ലേക്ക് പിന്നാലെ മഹിപാല്‍ ലോമറോറിനെ(19) റബാഡയും റിയാന്‍ പരാഗിനെ(2) അക്സര്‍ പട്ടേലും വീഴ്ത്തി.

6:04 PM IST

മൂന്ന് വിക്കറ്റ് നഷ്ടം; പവര്‍പ്ലേയില്‍ രാജസ്ഥാനെ എറിഞ്ഞിട്ട് ഡല്‍ഹി പേസര്‍മാര്‍

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മൂന്ന് വിക്കറ്റ് നഷ്ടം. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ലിയാം ലിംവിംഗ്സ്റ്റണെയും(1), യശസ്വി ജയ്‌സ്വാളിനെയും(5) നഷ്ടമായ രാജസ്ഥാന് നാലാം ഓവറില്‍ ഡേവിഡ് മില്ലറെയും(7) നഷ്ടമായി.

ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തില്‍ അഞ്ച് റണ്‍സോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണും മൂന്ന് റണ്‍സുമായി മഹിപാല്‍ ലോമറോറും ക്രീസില്‍.

ആദ്യ ഓവറിലെ ആവേശ് ഖാന്‍ രാജസ്ഥാന്‍ ഓപ്പണര്‍ ലിയാം ലിവിംഗ്സ്റ്റണെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ രണ്ടാം ഓവറില്‍ ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ പന്ത് വിക്കറ്റിന് പിന്നില്‍ പിടികൂടി. നാലാം ഓവറില്‍ അശ്വിനെ സിക്സടിക്കാനായി ക്രീസ് വിട്ടിറങ്ങിയ ഡേവിഡ് മില്ലറെ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി.

യശസ്വി ജയ്‌സ്വാളിനെയും മൂന്നാം വിക്കറ്റ് നഷ്ടം. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും(10), ശിഖര്‍ ധവാനെയും(8) ഡല്‍ഹിക്ക് ആദ്യം നഷ്ടമായിരുന്നു.

5:22 PM IST

ഐപിഎല്‍: ഡല്‍ഹിയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍; രാജസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം

അബുദാബി: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ രാജസ്ഥാന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. രാജസ്ഥാനുവേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു.

4:37 PM IST

പന്ത് മടങ്ങി, പോരാട്ടം തുടര്‍ന്ന് ശ്രേയസ് അയ്യര്‍

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals)  മൂന്നാം വിക്കറ്റ് നഷ്ടം. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും(10), ശിഖര്‍ ധവാനെയും(8) ഡല്‍ഹിക്ക് ആദ്യം നഷ്ടമായിരുന്നു.

രാജസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 43 റണ്‍സോടെ ശ്രേയസ് അയ്യരും മൂന്ന് റണ്‍സോടെ ഷിമ്രോണ്‍ ഹെറ്റ്മെയറും ക്രീസില്‍.

4:03 PM IST

ഓപ്പണര്‍മാര്‍ പുറത്ത്, രാജസ്ഥാനെതിരെ ഡല്‍ഹിക്ക് മോശം തുടക്കം

ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ (Rajasthan Royals) പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals)  മോശം തുടക്കം. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായ ഡല്‍ഹി പവര്‍ പ്ലേയില്‍ 36 റണ്‍സെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്.

10 റണ്‍സോടെ ക്യാപ്റ്റന്‍ റിഷഭ് പന്തും 12 റണ്‍സോടെ ശ്രേയസ് അയ്യരും ക്രീസില്‍. 10 റണ്‍സെടുത്ത പൃഥ്വി ഷായുടെയും എട്ടു റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെയും വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ചേതന്‍ സക്കറിയക്കും കാര്‍ത്തിക് ത്യാഗിക്കുമാണ് വിക്കറ്റ്.

7:16 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) 33 റണ്‍സിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(52 പന്തില്‍ 70*) പൊരുതിയെങ്കിലും മറ്റാരും പിന്തുണ നല്‍കിയില്ല. ഡല്‍ഹിക്കായി ആന്‍റിച്ച് നോര്‍ട്യ രണ്ടു വിക്കറ്റെടുത്തു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 154-6, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 121-6.

6:36 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) അഞ്ച് വിക്കറ്റ് നഷ്ടം. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ലിയാം ലിംവിംഗ്സ്റ്റണെയും(1), യശസ്വി ജയ്‌സ്വാളിനെയും(5) നഷ്ടമായ രാജസ്ഥാന് നാലാം ഓവറില്‍ ഡേവിഡ് മില്ലറെയും(7) നഷ്ടമായി.

ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. 23 പന്തില്‍ 20 റണ്‍സോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒരു റണ്‍സുമായി രാഹുല്‍ തെവാട്ടിയയും ക്രീസില്‍.

ആദ്യ ഓവറിലെ ആവേശ് ഖാന്‍ രാജസ്ഥാന്‍ ഓപ്പണര്‍ ലിയാം ലിവിംഗ്സ്റ്റണെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ രണ്ടാം ഓവറില്‍ ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ പന്ത് വിക്കറ്റിന് പിന്നില്‍ പിടികൂടി. നാലാം ഓവറില്‍ അശ്വിനെ സിക്സടിക്കാനായി ക്രീസ് വിട്ടിറങ്ങിയ ഡേവിഡ് മില്ലറെ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി.

പവര്‍ പ്ലേക്ക് പിന്നാലെ മഹിപാല്‍ ലോമറോറിനെ(19) റബാഡയും റിയാന്‍ പരാഗിനെ(2) അക്സര്‍ പട്ടേലും വീഴ്ത്തി.

6:06 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മൂന്ന് വിക്കറ്റ് നഷ്ടം. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ലിയാം ലിംവിംഗ്സ്റ്റണെയും(1), യശസ്വി ജയ്‌സ്വാളിനെയും(5) നഷ്ടമായ രാജസ്ഥാന് നാലാം ഓവറില്‍ ഡേവിഡ് മില്ലറെയും(7) നഷ്ടമായി.

ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തില്‍ അഞ്ച് റണ്‍സോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണും മൂന്ന് റണ്‍സുമായി മഹിപാല്‍ ലോമറോറും ക്രീസില്‍.

ആദ്യ ഓവറിലെ ആവേശ് ഖാന്‍ രാജസ്ഥാന്‍ ഓപ്പണര്‍ ലിയാം ലിവിംഗ്സ്റ്റണെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ രണ്ടാം ഓവറില്‍ ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ പന്ത് വിക്കറ്റിന് പിന്നില്‍ പിടികൂടി. നാലാം ഓവറില്‍ അശ്വിനെ സിക്സടിക്കാനായി ക്രീസ് വിട്ടിറങ്ങിയ ഡേവിഡ് മില്ലറെ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി.

യശസ്വി ജയ്‌സ്വാളിനെയും മൂന്നാം വിക്കറ്റ് നഷ്ടം. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും(10), ശിഖര്‍ ധവാനെയും(8) ഡല്‍ഹിക്ക് ആദ്യം നഷ്ടമായിരുന്നു.

5:22 PM IST:

അബുദാബി: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ രാജസ്ഥാന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. രാജസ്ഥാനുവേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു.

4:39 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals)  മൂന്നാം വിക്കറ്റ് നഷ്ടം. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും(10), ശിഖര്‍ ധവാനെയും(8) ഡല്‍ഹിക്ക് ആദ്യം നഷ്ടമായിരുന്നു.

രാജസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 43 റണ്‍സോടെ ശ്രേയസ് അയ്യരും മൂന്ന് റണ്‍സോടെ ഷിമ്രോണ്‍ ഹെറ്റ്മെയറും ക്രീസില്‍.

4:08 PM IST: