അവസാനം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റം വരുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓപ്പണര്‍ മനന്‍ വോഹ്റയ്ക്ക് പകരം യശസ്വി ജയ്സ്വാള്‍ ടീമിലെത്തി. ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്ഘടും കളിക്കും. 

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അവസാനം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റം വരുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓപ്പണര്‍ മനന്‍ വോഹ്റയ്ക്ക് പകരം യശസ്വി ജയ്സ്വാള്‍ ടീമിലെത്തി. ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്ഘടും കളിക്കും. കൊല്‍ക്കത്തയും ഒരു മാറ്റം വരുത്തി. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവി ടീമിലെത്തി. 

പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇരു ടീമുകളും നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഒരു ജയം മാത്രമാണ് ഇരുവര്‍ക്കും നേടാന്‍ സാധിച്ചത്. കൊല്‍ക്കത്ത ഏഴാമതും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.