ഏപ്രില്‍ ഏഴിന് കൊവിഡ് കണ്ടെത്തിയ താരം പ്രത്യേക സജ്ജീകരണത്തില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വാസ വാര്‍ത്ത. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസ് കൊവിഡ് നെഗറ്റീവായി ചെന്നൈയില്‍ ടീമിനൊപ്പം ബയോ ബബിളില്‍ പ്രവേശിച്ചു. ഇക്കാര്യം ടീം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 

Scroll to load tweet…

ഏപ്രില്‍ ഏഴിന് കൊവിഡ് കണ്ടെത്തിയ താരം പ്രത്യേക സജ്ജീകരണത്തില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. കൊവിഡ് പോസിറ്റീവായാല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും ഐസൊലേഷനില്‍ കഴിയണം എന്നാണ് ബിസിസിഐയുടെ ചട്ടങ്ങളില്‍ പറയുന്നത്. ഐസൊലേഷന്‍ വേളയില്‍ 9, 10 ദിവസങ്ങളില്‍ നടക്കുന്ന രണ്ട് ആര്‍ടി-പിസിആര്‍ പരിശോധനകളില്‍ നെഗറ്റീവാവുകയും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്‌താല്‍ മാത്രമേ താരത്തിന് ടീമിനൊപ്പം ജോയിന്‍ ചെയ്യാനാകൂ. 

ഐപിഎൽ: അവൻ ഇത്തവണ സെഞ്ചുറിയടിക്കണം; മലയാളി താരത്തെ പ്രശംസകൊണ്ട് മൂടി ബ്രയാൻ ലാറ

സീസണില്‍ കൊവിഡ് പോസിറ്റീവായ രണ്ടാമത്തെ ആര്‍സിബി താരമായിരുന്നു ഡാനിയേല്‍ സാംസ്. ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം നഷ്‌ടമായ താരം രോഗമുക്തനായി തിരിച്ചെത്തിയിരുന്നു. 

സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. ആര്‍സിബി നാളെ ചെന്നൈയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം തുടങ്ങുക. 

ചരിത്രദിനമാകുമോ? ഫിഫ്റ്റിയില്‍ 50 തികയ്‌ക്കാന്‍ വാര്‍ണര്‍! നേട്ടത്തിനരികെ ഹിറ്റ്‌മാനും