എക്കാലത്തെയും വലിയ നേട്ടം ഈ ഐപിഎല്ലില്‍ താരം മറികടക്കുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) തകര്‍പ്പന്‍ ഫോമിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) പേസര്‍ ഹര്‍ഷാല്‍ പട്ടേല്‍(Harshal Patel). സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരായ മത്സരത്തിലും ഹര്‍ഷാല്‍ മികച്ചുനിന്നു. മൂന്ന് വിക്കറ്റ് നേട്ടവുമായി ഐപിഎല്‍ ചരിത്രത്തിലെ എലൈറ്റ് പട്ടികയില്‍ ഇടംപിടിക്കാന്‍ ഹര്‍ഷാലിനായി. വിക്കറ്റ് വേട്ടയിലെ എക്കാലത്തെയും വലിയ നേട്ടം ഈ ഐപിഎല്ലില്‍ താരം മറികടക്കുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ. 

സണ്‍റൈസേഴ്‌സിനെ ആര്‍സിബി എളുപ്പം പൊട്ടിക്കും; പ്രവചനവുമായി ലാറ

ഇന്നത്തെ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഈ സീസണ്‍ ഐപിഎല്ലില്‍ ഹര്‍ഷാലിന്‍റെ സമ്പാദ്യം 29 വിക്കറ്റുകളായി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് സമ്പാദ്യമാണിത്. ഹര്‍ഷാലിന് മുന്നില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. 2013ല്‍ 32 വിക്കറ്റുകള്‍ നേടിയ ഡ്വെയ്‌ന്‍ ബ്രാവോയും 2020ല്‍ 30 വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2011ല്‍ 28 വിക്കറ്റുകള്‍ നേടിയ സാക്ഷാല്‍ ലസിത് മലിംഗയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ഹര്‍ഷാലിനായി. 

Scroll to load tweet…

സീസണില്‍ ആര്‍സിബി ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ബ്രാവോയുടെ റെക്കോര്‍ഡ് ഹര്‍ഷാല്‍ പട്ടേല്‍ മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ ഫോം വച്ച് മൂന്ന് വിക്കറ്റുകള്‍ കൂടി നേടുക ഹര്‍ഷാലിന് ആയാസമല്ല. 

കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം; നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തിയേക്കും

മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷാലിന്‍റെ മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 141 റണ്‍സെന്ന നിലയില്‍ ആര്‍സിബി ഒതുക്കിയിരുന്നു. 44 റണ്‍സെടുത്ത ജേസന്‍ റോയ്‌ ആണ് സണ്‍റൈസേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ 31 റണ്‍സ് നേടി. ഹര്‍ഷാല്‍ നാല് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും ജോര്‍ജ് ഗാര്‍ട്ടണും യുസ്‌വേന്ദ്ര ചാഹലും ഓരോരുത്തരെയും പുറത്താക്കി. വില്യംസണ്‍, സാഹ, ഹോള്‍ഡര്‍ എന്നിവരെയാണ് ഹര്‍ഷാല്‍ പുറത്താക്കിയത്. 

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം