Asianet News MalayalamAsianet News Malayalam

ഐപിഎല്‍: രോഹിത് പുറത്ത്; പവര്‍പ്ലേയില്‍ പവറില്ലാതെ മുംബൈ

15 പന്തില്‍ 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ചാഹല്‍  എറിഞ്ഞ നാലാം ഓവറില്‍ ക്രിസ് ലിന്നുമായുള്ള ധാരണപ്പിശകില്‍ രോഹിത് കോലിയുടെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.

IPL 2021, Royal Challengers Bangalore vs Mumbai Indians Mumbai lost Rohit Sharma
Author
Chennai, First Published Apr 9, 2021, 8:03 PM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് പതിഞ്ഞ തുടക്കം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ മുംബൈ ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തു. 14 പന്തില്‍ 13 റണ്‍സോടെ ക്രിസ് ലിന്നും ഏഴ് പന്തില്‍ ഒമ്പത് റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. ലൈവ് സ്കോര്‍ ബോര്‍ഡ്

15 പന്തില്‍ 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ചാഹല്‍  എറിഞ്ഞ നാലാം ഓവറില്‍ ക്രിസ് ലിന്നുമായുള്ള ധാരണപ്പിശകില്‍ രോഹിത് കോലിയുടെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.

ഹിറ്റ് തുടങ്ങി പിന്നാലെ ഹിറ്റ്മാന്‍ പുറത്ത്

മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിലാണ് മുംബൈ ആദ്യ ബൗണ്ടറി നേടിയത്. രോഹിത്തിന്‍റെ ബാറ്റില്‍ നിന്നായിരുന്നു ആദ്യ ബൗണ്ടറി.  ചാഹല്‍ എറിഞ്ഞ നാലാം ഓവറില്‍ ക്രിസ് ലിന്‍ ഭാഗ്യത്തിന്‍റെ അകടമ്പടിയോടെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു. ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റില്‍ തട്ടാതെ ബൗണ്ടറി കടന്നു. ചാഹലിനെ സിക്സടിച്ച് രോഹിത് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആ ഓവറിലെ അവസാന പന്തില്‍ രോഹിത് റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി. ചാഹല്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി മുംബൈ പവര്‍ പ്ലേയില്‍ ഭേദപ്പെട്ട സ്കോറിലെത്തി.

നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെലും കിവീസ് പേസര്‍ ജമൈസണും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ കൊവിഡ് മുക്തനായ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ അവസരമില്ല.

ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ അഭാവത്തില്‍ മുംബൈ ടീമില്‍ ക്രിസ് ലിന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ ഉയരക്കാരന്‍ പേസര്‍ മാര്‍ക്കോ ജെന്‍സനും മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നു.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Chris Lynn, Suryakumar Yadav, Ishan Kishan(w), Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Marco Jansen, Trent Boult, Jasprit Bumrah.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍:  Virat Kohli(c), Rajat Patidar, AB de Villiers(w), Glenn Maxwell, Daniel Christian, Washington Sundar, Kyle Jamieson, Harshal Patel, Mohammed Siraj, Shahbaz Ahmed, Yuzvendra Chahal.

Follow Us:
Download App:
  • android
  • ios