Asianet News MalayalamAsianet News Malayalam

തോറ്റാല്‍ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈന്‍; രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

മുംബൈയുടെ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ബൗളിംഗ് മികവുണ്ടോയെന്ന് കണ്ടറിയണം. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്. 

IPL 2021 RR vs MI Rajasthan Royals vs Mumbai Indians Preview
Author
Sharjah - United Arab Emirates, First Published Oct 5, 2021, 8:22 AM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഇന്ന് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals)- മുംബൈ ഇന്ത്യന്‍സ്(Mumbai Indians) നിര്‍ണായക പോരാട്ടം. ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം തുടങ്ങും. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും(Sanju Samson), മുംബൈയെ രോഹിത് ശര്‍മ്മയുമാണ്(Rohit Sharma) നയിക്കുന്നത്. 

മരണമുഖത്തുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. തോറ്റാൽ പുറത്തേക്ക്, ജയിച്ചാൽ ലൈഫ് ലൈന്‍ എന്നതാണ് ടീമുകളുടെ അവസ്ഥ. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി. നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ മുന്‍നിര ബാറ്റര്‍മാരുടെ മങ്ങിയ ഫോമാണ് മുംബൈയുടെ തലവേദന. ലോകകപ്പ് ടീമിലംഗങ്ങളായവര്‍ ഏറെയുണ്ടെങ്കിലും സീസണിലാകെ ആറ് അര്‍ധസെഞ്ച്വറി മാത്രമാണ് മുംബൈയുടെ പേരില്‍ 

സ്ഥിരതയില്ലായ്‌മ മുഖമുദ്രയാക്കിയ രാജസ്ഥാന്‍റെ കാര്യത്തിലും ഒരുറപ്പും പറയാനാകില്ല. എവിന്‍ ലൂവിസും യശസ്വി ജെയ്‍‍സ്വാളും പവര്‍പ്ലേയിലുടനീളം ക്രീസിലുറച്ചാൽ റൺനിരക്ക് ഉയരും. നായകന് ചേരുന്ന പക്വത രണ്ടാം പാദത്തിൽ സഞ്ജു സാംസൺ പ്രകടിപ്പിക്കുന്നതിലുമുണ്ട് പ്രതീക്ഷ. എങ്കിലും മുംബൈയുടെ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ബൗളിംഗ് മികവുണ്ടോയെന്ന് കണ്ടറിയണം. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്. 

പോയിന്‍റ് പട്ടിക

20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.

ഇന്നലെ നടന്ന മത്സരത്തില്‍ സീസണിലെ പത്താം ജയത്തോടെ ഡൽഹി ക്യാപിറ്റല്‍സ് ആദ്യ ക്വാളിഫയറിൽ സ്ഥാനം ഉറപ്പാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഡൽഹിയുടെ കുതിപ്പ്. ചെന്നൈയുടെ 136 റൺസ് രണ്ടുപന്ത് ശേഷിക്കേ ഡൽഹി മറികടക്കുകയായിരുന്നു.

ഐപിഎല്ലില്‍ 2009ന് ശേഷം ഇതാദ്യം; നാണംകെട്ട് ധോണി

നന്നായി പന്തെറിയുന്നതിന് പിന്നില്‍ 'വല്ല്യേട്ടന്‍റെ' ഉപദേശം; അര്‍ഷ്‌ദീപ് പറയുന്നു

ടോസിനുശേഷം ധോണി-പന്ത് ബ്രൊമാന്‍സ്, ഏറ്റെടുത്ത് ആരാധകര്‍

Follow Us:
Download App:
  • android
  • ios