Asianet News MalayalamAsianet News Malayalam

ടീം ഇന്ത്യക്ക് വീണ്ടും ദ്രാവിഡിന്റെ കൈത്താങ്ങ്; പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും

ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനെ ബിസിസിഐ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പുതിയ പരിശീലകനെ കണ്ടെത്താന്‍ സമയമെടുക്കും.
 

Rahul Dravid likely to be interim coach for New Zealand serise
Author
Mumbai, First Published Oct 15, 2021, 3:22 PM IST

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) വീണ്ടും ഇന്ത്യയുടെ പരിശീലകനായേക്കും. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ (New Zealand) നടക്കുന്ന പരമ്പരയില്‍ ദ്രാവിഡ് ഇടക്കാല പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാൡപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!

ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനെ ബിസിസിഐ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പുതിയ പരിശീലകനെ കണ്ടെത്താന്‍ സമയമെടുക്കും. ഇതിനിടെയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര നടക്കുന്നത്. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നനായ ദ്രാവിഡിന് താല്‍ക്കാലിക ചുമതല നല്‍കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. മൂന്ന് ടി20യും രണ്ട് ടെസ്റ്റുമടങ്ങുന്നത് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം.

ഐപിഎല്‍ 2021: ലോകകപ്പ് നേടിയ നായകന്മാര്‍ നേര്‍ക്കുനേര്‍; കലാശപ്പോര് ത്രില്ലടിപ്പിക്കും

ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവന്‍ സമയപരിശീലകനാക്കാന്‍ ബിസിസിഐയ്ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ദ്രാവിഡ് ഈ ഓഫര്‍ നേരത്തെ തന്നെ തള്ളിയിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ആ സ്ഥാനത്ത് ദ്രാവിഡ് തുടര്‍ന്നേക്കും. നേരത്തെ, ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകന്റെ താല്‍കാലിക ചുമതലയേറ്റിരുന്നു. 

ഐപിഎല്‍ 2021: ബുദ്ധിയാണ് രണ്ട് ക്യാപ്റ്റന്മാരുടേയും മെയ്ന്‍; കൊല്‍ക്കത്തയും ചെന്നൈയും വന്ന വഴിയിങ്ങനെ

അനില്‍ കുംബ്ലെയും പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന തീരുമാനത്തിലാണ്. ഇതിനിടെ വിദേശ പരിശീലകരും ബിസിസിഐയെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് ബിസിസിഐ തീരുമാനം.

Follow Us:
Download App:
  • android
  • ios