Asianet News MalayalamAsianet News Malayalam

ധോണി എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു; ജഡേജയ്‌ക്ക് മുമ്പിറങ്ങിയത് ചോദ്യം ചെയ്‌ത് സല്‍മാന്‍ ബട്ട്

ധോണി എന്താണ് ചിന്തിക്കുന്നത്, എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് തനിക്കറിയില്ലെന്ന് സല്‍മാന്‍ ബട്ട്

IPL 2021 Salman Butt criticizes MS Dhoni for promoting himself ahead of Ravindra Jadeja in batting order
Author
Dubai - United Arab Emirates, First Published Oct 8, 2021, 6:22 PM IST

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബ് കിംഗ്‌സിനും എതിരായ മത്സരങ്ങളിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നായകന്‍ എം എസ് ധോണിയുടെ(MS Dhoni) ബാറ്റിംഗ് ക്രമം ചോദ്യം ചെയ്ത് പാകിസ്ഥാന്‍ മുന്‍താരം സല്‍മാന്‍ ബട്ട്(Salman Butt). മികച്ച പ്രകടനം പുറത്തെടുക്കുന്ന രവീന്ദ്ര ജഡേജയെ(Ravindra Jadeja) മറികടന്ന് ധോണി ഇറങ്ങിയത് യാതൊരു പ്രതിഫലനവും ഉണ്ടാക്കുന്നില്ല എന്നാണ് ബട്ടിന്‍റെ വിമര്‍ശനം. 

'എന്തുകൊണ്ട് രവീന്ദ്ര ജഡേജയ്‌ക്ക് മുമ്പ് എം എസ് ധോണി ബാറ്റിംഗിന് ഇറങ്ങുന്നു. ആരാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്. ബ്രാവോയുംം ജഡേജയും നന്നായി പന്ത് ഹിറ്റ് ചെയ്യുന്നുണ്ട്. ധോണിയൊരു ഉപദേഷ്‌ടാവാണ്. ടീം ഇന്ത്യക്കായി കളിക്കുന്നില്ല. അതിനാല്‍ ജഡേജയ്‌ക്ക് മുമ്പ് ധോണി ഇറങ്ങുന്നത് യാതൊരു അര്‍ഥവുമുണ്ടാക്കുന്നില്ല. സിഎസ്‌കെ ഇപ്പോള്‍ പ്ലേ ഓഫിലേക്ക് കടക്കുകയാണ്. എന്തുകൊണ്ട് ജഡേജയ്‌ക്ക് കൂടുതല്‍ പരിശീലനത്തിന് അവസരം നല്‍കുന്നില്ല. ഇതൊക്കെ മനസിലാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ധോണി എന്താണ് ചിന്തിക്കുന്നത്, എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് തനിക്കറിയില്ല' എന്നും ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ വിമര്‍ശിച്ചു. 

ഐപിഎല്‍ പതിനാലാം സീസണില്‍ മോശം പ്രകടനമാണ് ബാറ്റിംഗില്‍ എം എസ് ധോണി ഇതുവരെ കാഴ്‌ചവെച്ചത്. 13.71 ശരാശരിയിലും 95.05 സ്‌ട്രൈക്ക് റേറ്റിലും 96 റണ്‍സ് മാത്രമേ ധോണി നേടിയുള്ളൂ. സീസണില്‍ ഇതുവരെ ഒരു മത്സരത്തിലും ധോണിക്ക് 20 റണ്‍സ് പിന്നിടാനായില്ല. എന്നാല്‍ രവീന്ദ്ര ജഡേജ മികച്ച പ്രകടനം പുറത്തെടുത്തു. 75.67 ശരാശരിയിലും 145.51 സ്‌ട്രൈക്ക് റേറ്റിലും 227 റണ്‍സ് ജഡേജയ്‌ക്കുണ്ട്. 

സീസണില്‍ പ്ലേ ഓഫിന് ഇതിനകം യോഗ്യത നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 14 മത്സരങ്ങളില്‍ ഒന്‍പതിലും ജയിക്കാന്‍ ധോണിക്കും സംഘത്തിനുമായി. അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് ആറ് വിക്കറ്റിന്‍റെ തോല്‍വി സിഎസ്‌കെ വഴങ്ങി. ജഡേജയ്‌ക്ക് മുമ്പേ ആറാമനായി ഇറങ്ങിയ ധോണി 15 പന്ത് നേരിട്ട് 12 റണ്‍സ് മാത്രമെടുത്ത് പുറത്തായി. രണ്ട് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സര്‍ പോലുമില്ല. 

ഹിമാലയന്‍ ജയത്തിന് രോഹിത്തിന്‍റെ മുംബൈ; ടീമില്‍ രണ്ട് മാറ്റത്തിന് സാധ്യത

Follow Us:
Download App:
  • android
  • ios