പ്ലേ ഓഫിന് യോഗ്യത നേടാന്‍ കൂറ്റന്‍ ജയം നേടേണ്ട നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഹിമാലയന്‍ ജയവും ഭാഗ്യവും തേടിയാണ് രോഹിത് ശര്‍മ്മയുടെ(Rohit Sharma) മുംബൈ ഇന്ത്യന്‍സ്(Mumbai Indians), സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ഇന്നിറങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ മുംബൈ രണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും. ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെയും(Quinton de Kock), ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയേയും(Krunal Pandya) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 

രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന്‍റെ അവസാന മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണറായി ഇറങ്ങിയത്. കിഷന്‍ 25 പന്തില്‍ പുറത്താകാതെ 50 റണ്‍സടിക്കുകയും ചെയ്‌തു. എന്നാല്‍ ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ ഡികോക്കിനെ രോഹിത്തിനൊപ്പം നിയോഗിച്ച് ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തുടരാനാണിട. 

ഐപിഎല്‍ 2021: കൊല്‍ക്കത്തയോടേറ്റ ദയനീയ പരാജയം; കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

ഇവര്‍ക്ക് ശേഷം ഏഴാം നമ്പറില്‍ ഫോമില്ലായ്‌മ അലട്ടുന്നെങ്കിലും ക്രുനാല്‍ പാണ്ഡ്യ മടങ്ങിയെത്തുമോ എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ജിമ്മി നീഷാമായിരുന്നു ഈ പൊസിഷനില്‍ കളിച്ചിരുന്നത്. നേഥന്‍ കോള്‍ട്ടര്‍ നൈല്‍, ജയന്ത് യാദവ്, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരായിരിക്കും മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ എത്തുക എന്നാണ് സൂചനകള്‍. 

മുംബൈക്ക് കണക്കിലെ കളി

അബുദാബിയില്‍ വൈകിട്ട് ഇന്ത്യന്‍ സമയം 7.30നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരം. സാധ്യതകള്‍ എല്ലാം അവസാനിച്ച ഹൈദരാബാദ് 13 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അതേസമയം 13 മത്സരങ്ങളില്‍ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. 

ഐപിഎല്‍ 2021: 'കഴിവിന്‍റെ കാര്യത്തില്‍ രോഹിത്തും കോലിയും രാഹുലിന്റെ പിന്നിലാണ്'; കാരണം വ്യക്തമാക്കി ഗംഭീര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് പ്ലേ ഓഫിലെ നാലാം ടീമായി ഇടംപിടിക്കണമെങ്കില്‍ മുംബൈ 171 റണ്‍സിനെങ്കിലും ഹൈദരാബാദിനോട് ജയിക്കണം. ഇനി ആദ്യം ബൗളിംഗാണ് ചെയ്യുന്നതെങ്കില്‍ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ ആവില്ല. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പിച്ചതാണ് മുംബൈയെ കണക്കിലെ അത്ഭുത കളികളിലേക്ക് തള്ളിവിട്ടത്. +0.587 ആണ് കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ്. മുംബൈയുടേത് -0.048 ഉം.

മുംബൈ ഇന്ത്യന്‍സ് രണ്ട് താരങ്ങളെ നിലനിര്‍ത്തിയേ പറ്റൂ; മറ്റൊന്നും ചിന്തിക്കേണ്ടെന്ന് ആകാശ് ചോപ്ര