Asianet News MalayalamAsianet News Malayalam

ചെന്നൈയെ പൊരിച്ച ഇന്നിംഗ്‌സ്; നേട്ടങ്ങളുടെ പെരുമഴയുമായി ധവാന്‍

മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് പുറമെ വിരാട് കോലിയെ മറികടന്ന് ഒരു നേട്ടവും ധവാന്‍ സ്വന്തമാക്കി. 

IPL 2021 Shikhar Dhawan become the leading run getter against CSK
Author
Mumbai, First Published Apr 11, 2021, 10:50 AM IST

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ ടോപ് സ്‌കോര്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. വാംഖഡെയില്‍ 54 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം ധവാന്‍ 85 റണ്‍സെടുത്തു. ഇതോടെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് പുറമെ മറ്റ് ചില നേട്ടങ്ങളും ധവാന്‍ സ്വന്തമാക്കി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് ധവാന്‍ പേരിലാക്കിയവയില്‍ ഒന്ന്. മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് നേട്ടം ധവാന്‍റെ സ്വന്തമായത്. വിരാട് കോലിയുടെ 901 റണ്‍സ് മറികടന്ന ധവാന്‍ തന്‍റെ സമ്പാദ്യം 910ലെത്തിച്ചു. ശിഖര്‍ ധവാന്‍(910), വിരാട് കോലി(901), രോഹിത് ശര്‍മ്മ(749), ഡേവിഡ് വാര്‍ണര്‍(617), എ ബി ഡിവില്ലിയേഴ്‌സ്(593), റോബിന്‍ ഉത്തപ്പ(590) എന്നിങ്ങനെയാണ് ഇപ്പോള്‍ പട്ടിക. 

600 ഫോറുകള്‍

ലീഗില്‍ 600 ഫോറുകള്‍ നേടുന്ന ആദ്യ ബാറ്റ്സ്‌മാന്‍ എന്ന നേട്ടവും ധവാന്‍ മത്സരത്തില്‍ സ്വന്തമാക്കി. കൂടുതല്‍ ഫോറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറിനെക്കാള്‍ 90 ഫോറുകള്‍ ധവാന് കൂടുതലുണ്ട്.

ചെന്നൈക്കെതിരെ ശിഖർ ധവാൻ-പൃഥ്വി ഷോ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടക്കം നൽകിയത്. പവർപ്ലേയിൽ 65 റൺസ് നേടിയ ഇരുവരും ഒന്നാം വിക്കറ്റിന് 138 റൺസിന്റെ കൂട്ടുകെട്ട് സൃഷ്‌ടിച്ചു. ഐപിഎല്ലില്‍ ചെന്നൈക്കെതിരെ ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. മുപ്പത്തിയഞ്ച് പന്തിലായിരുന്നു ധവാന്‍റെ അര്‍ധ സെഞ്ചുറി. 

തോല്‍വിക്ക് പിന്നാലെ ധോണിക്ക് കനത്ത തിരിച്ചടി; വമ്പന്‍ തുക പിഴ

ഐപിഎല്ലില്‍ സൂപ്പർ സൺഡേ; മുൻ ചാമ്പ്യൻമാർ നേർക്കുനേർ

ധോണിപ്പടയെ പഞ്ഞിക്കിട്ട് ധവാന്‍- പൃഥി സഖ്യം; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് ജയം

Follow Us:
Download App:
  • android
  • ios