Asianet News MalayalamAsianet News Malayalam

പവര്‍ പ്ലേയില്‍ സാഹസത്തിന് മുതിരാതെ ഹൈദരാബാദ്; ചെന്നൈയ്‌ക്കെതിരെ ആദ്യ വിക്കറ്റ് നഷ്ടം

നേരത്തെ, രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
 

IPL 2021, SRH lost first wicket vs CSK
Author
New Delhi, First Published Apr 28, 2021, 8:04 PM IST

ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍  ഒന്നിന് 47 എന്ന നിലയിലാണ്. ജോണി ബെയര്‍സ്‌റ്റോയുടെ (7) വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. സാം കറനാണ് വിക്കറ്റ്. മനീഷ് പാണ്ഡെ (12), ഡേവിഡ് വാര്‍ണര്‍ (25) എന്നിവരാണ് ക്രീസില്‍. കറന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോഴാണ് ബെയര്‍സ്‌റ്റോ പുറത്താവുന്നത്. ലൈവ് സ്കോര്‍.

ഇരു ടീമീലും മാറ്റങ്ങള്‍

നേരത്തെ, രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ചെന്നൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി. മൊയീന്‍ അലി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് പുറത്തായത്.
 
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍.

ചെന്നൈ ആത്മവിശ്വാസത്തില്‍

അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ചെന്നൈ. ഹൈദരാബാദ് ഡല്‍ഹി കാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. അഞ്ച് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയ ചെന്നൈയ്ക്ക് എട്ട് പോയിന്റാണുള്ളത്. ഇതുവരെ ഒരു തോല്‍വി മാത്രമാണ് പിണഞ്ഞത്. ഹൈദരാബാദിന്റെ കാര്യം കുറച്ച് പരിതാപകരമാണ്. അഞ്ചില്‍ നാലിലും അവര്‍ പരാജയപ്പെട്ടു. ഒരു ജയം മാത്രമുള്ള വാര്‍ണറും സംഘവും അവസാന സ്ഥാനത്താണ്.

Also Read

മഹ്‌സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

Follow Us:
Download App:
  • android
  • ios