Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ടോസ് ഹൈദരാബാദിന്; മാറ്റങ്ങളുമായി പഞ്ചാബ്, ഗെയ്‌ല്‍ തിരിച്ചെത്തി

ടോസ് നേടിയ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. 

IPL 2021 SRH v PBKS Sunrisers Hyderabad opt to bowl vs Punjab Kings
Author
Sharjah - United Arab Emirates, First Published Sep 25, 2021, 7:11 PM IST

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ടോസ് സണ്‍റൈഡേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad). ടോസ് നേടിയ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. അതേസമയം പഞ്ചാബ് കിംഗ്‌സില്‍(Punjab Kings) മൂന്ന് മാറ്റമുണ്ട്. ഫാബിയന്‍ അലനും ഇഷാന്‍ പോരെലും ആദില്‍ റഷീദും പുറത്തിരിക്കുമ്പോള്‍ നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്‌ല്‍, രവി ബിഷ്‌ണോയി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. 

Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Aiden Markram, Nicholas Pooran, Deepak Hooda, Ravi Bishnoi, Mohammed Shami, Harpreet Brar, Arshdeep Singh, Nathan Ellis

Sunrisers Hyderabad (Playing XI): David Warner, Wriddhiman Saha(w), Kane Williamson(c), Manish Pandey, Kedar Jadhav, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Sandeep Sharma, Khaleel Ahmed

വൈകിട്ട് 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന സ്ഥാനക്കാരുടെ പോരാട്ടമാണെന്നുള്ളതാണ് രസകരമായ കാര്യം. പ്ലേ ഓഫ് സ്വപ്‌നം ഏറെക്കുറെ അസ്‌തമിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അതേസമയം ആദ്യ നാലിലെത്താന്‍ പാടുപെടുകയാണ് പഞ്ചാബ് കിംഗ്‌സ്. സ്ഥിരതയില്ലായ്‌മയാണ് പഞ്ചാബിന്റെ ദൗര്‍ബല്യം.

സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് അവസാന മത്സരങ്ങളില്‍ ആശ്വാസം കണ്ടെത്താനാണ് ഇറങ്ങുന്നത്. ബൗളിംഗില്‍ റാഷിദ് ഖാനെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതും കെയ്ന്‍ വില്യംസണിനും സംഘത്തിനും വെല്ലുവിളിയാണ്. പരസ്‌പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 12ലും ജയിച്ചത് ഹൈദരാബാദാണ്. അഞ്ചെണ്ണത്തില്‍ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

2011നുശേഷം ആദ്യം; ചെന്നൈക്കുശേഷം നാണക്കേടിന്‍റെ ആ റെക്കോര്‍ഡ് രാജസഥാന്

മോറിസിനും ലൂയിസിനും രാജസ്ഥാന്‍ വിശ്രമം നല്‍കിയതോ ഒഴിവാക്കിയതോ; കാരണം പുറത്ത്

ഐപിഎല്‍: ധോണിയെ വെല്ലും മിന്നല്‍ സ്റ്റംപിംഗുമായി സഞ്ജു

Follow Us:
Download App:
  • android
  • ios