Asianet News MalayalamAsianet News Malayalam

ഐപിഎല്‍: രണ്ട് വിക്കറ്റ് നഷ്ടം; ചെന്നൈക്കെതിരെ ഹൈദരാബാദിന് മോശം തുടക്കം

നാലാം ഓവറില്‍ റോയ് പുറത്തായതോടെ പവര്‍ പ്ലേയില്‍ ഹൈദരാബാദിന് ആശിച്ച തുടക്കം ലഭിച്ചില്ല. മൂന്നാം ഓവറില്‍ ദീപക് ചാഹറിനെ രണ്ട് സിക്സിന് പറത്തിയാ സാഹയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

IPL 2021: Sunrisers Hyderabad lost early wickets against Chennai Super Kings
Author
Sharjah - United Arab Emirates, First Published Sep 30, 2021, 8:06 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്(Sunrisers Hyderabad) മോശം തുടക്കം. പവര്‍ പ്ലേയില്‍ ഓപ്പണര്‍ ജേസണ്‍ റോയി(Jason Roy) യുടെ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍റെ(Kane Williamson) വിക്കറ്റും നഷ്ടമായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 27 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും മൂന്ന് റണ്ണുമായി പ്രിയം ഗാര്‍ഗും ക്രീസില്‍. ഏഴ് പന്തില്‍ രണ്ട് റണ്ണെടുത്ത റോയിയെ ഹേസല്‍വുഡ് പുറത്താക്കിയപ്പോള്‍ 11 പന്തില്‍ 11 റണ്‍സെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കി.

നാലാം ഓവറില്‍ റോയ് പുറത്തായതോടെ പവര്‍ പ്ലേയില്‍ ഹൈദരാബാദിന് ആശിച്ച തുടക്കം ലഭിച്ചില്ല. മൂന്നാം ഓവറില്‍ ദീപക് ചാഹറിനെ രണ്ട് സിക്സിന് പറത്തിയാ സാഹയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. നേരത്തെ, പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
 
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയത്. കൊൽക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വയിന്‍ ബ്രാവോ തിരിച്ചെത്തിയപ്പോള്‍ സാം കറന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഡേവിഡ് വാർണറെ മാറ്റി ജേസൺ റോയിയെ ഇറക്കിയ പരീക്ഷണം വിജയിച്ചതിനാല്‍ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.

ബാറ്റിംഗ് നിരയുടെ ആഴമാണ് ചെന്നൈയുടെ കരുത്ത്. ഓൾറൗണ്ടർമാരും മികച്ച ഫോമിൽ. നായകൻ ധോനിയും റെയ്നയും
ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും സീസണിൽ ഏഴ് തവണ ചെന്നൈ സ്കോർ 170 പിന്നിട്ടു. ഡുപ്ലസിയുടെയും റിതുരാജ് ഗെയ്ഗ്വാദിന്‍റയും ഉഗ്രൻ ഫോം കാര്യങ്ങൾ എളുപ്പമാക്കുന്നു.

Sunrisers Hyderabad (Playing XI): Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma.

Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Moeen Ali, Ambati Rayudu, Suresh Raina, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood.

Follow Us:
Download App:
  • android
  • ios