സീസണില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയം മാത്രമുള്ള സണ്‍റൈസേഴ്സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ദില്ലി: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്നതിനിടെ സീസണ്‍ പകുതിയില്‍ ക്യാപ്റ്റനെ മാറ്റി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ നായകനായി തെരഞ്ഞെടുത്തു. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും വില്യംസണ്‍ ടീമിനെ നയിക്കുമെന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കി.

Scroll to load tweet…

ഡേവിഡ് വാര്‍ണര്‍ ടീമിനായ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ടീം മാനേജ്മെന്‍റ് തുടര്‍ന്നും വാര്‍ണറുടെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റില്‍ വ്യക്തമാക്കി. നാളത്തെ മത്സരത്തില്‍ ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തിലും മാറ്റം വരുത്തുമെന്നും ഹൈദരാബാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നാളത്തെ മത്സരത്തില്‍ വാര്‍ണര്‍ പുറത്തിരിക്കേണ്ടിവരുമെന്നും ഏകദേശം ഉറപ്പായി. സീസണില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയം മാത്രമുള്ള സണ്‍റൈസേഴ്സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ഓപ്പണറെന്ന നിലയില്‍ വാര്‍ണറുടെ മെല്ലെപ്പോക്കും പിഴച്ച തീരുമാനങ്ങളും സീസണില്‍ ടീമിന് തിരിച്ചടിയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ ജോണി ബെയര്‍സ്റ്റോയെ ഇറക്കാതിരുന്നതും ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിലെ വാര്‍ണറുടെ മെല്ലെപ്പോക്കും ഹൈദരാബാദിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള് ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

YouTube video player