Asianet News MalayalamAsianet News Malayalam

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ചെന്നൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി. മൊയീന്‍ അലി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി.
 

IPL 2021, Sunrisers Hyderabad won the toss against Chennai Super Kings
Author
New Delhi, First Published Apr 28, 2021, 7:12 PM IST

ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ചെന്നൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി. മൊയീന്‍ അലി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് പുറത്തായത്. 

അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ചെന്നൈ. ഹൈദരാബാദ് ഡല്‍ഹി കാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. അഞ്ച് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയ ചെന്നൈയ്ക്ക് എട്ട് പോയിന്റാണുള്ളത്. ഇതുവരെ ഒരു തോല്‍വി മാത്രമാണ് പിണഞ്ഞത്. ഹൈദരാബാദിന്റെ കാര്യം കുറച്ച് പരിതാപകരമാണ്. അഞ്ചില്‍ നാലിലും അവര്‍ പരാജയപ്പെട്ടു. ഒരു ജയം മാത്രമുള്ള വാര്‍ണറും സംഘവും അവസാന സ്ഥാനത്താണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍.

Also Read

മഹ്‌സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
 

Follow Us:
Download App:
  • android
  • ios