Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെ തോല്‍പ്പിച്ചത് ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കോ ?; ഉത്തരവാദിത്തം ഏറ്റെടുത്ത് വാര്‍ണര്‍

ബാറ്റിംഗിലെ മെല്ലെപ്പോക്കിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് മത്സരശേഷം വാര്‍ണര്‍ പറഞ്ഞു. വളരെ പതുക്കെയാണ് ഞാന്‍ ബാറ്റ് ചെയ്തത്. വമ്പന്‍ ഷോട്ടുകളെല്ലാം ഫീല്‍ഡര്‍മാരുടെ നേരെ ആയിപ്പോയി.

IPL 2021: Take full responsibility for the way I batted, says Warner
Author
Ahmedabad, First Published Apr 29, 2021, 11:52 AM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ തോല്‍വിക്ക് കാരണം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ ഒച്ചിഴയുന്നതുപോലെയുള്ള ബാറ്റിംഗാണെന്ന വിമര്‍ശനം ശക്തമാവുന്നതിനിടെ തോല്‍വിയുടെ ഉത്തവാദിത്തം ഏറ്റെടുത്ത് വാര്‍ണര്‍ തന്നെ രംഗത്തെത്തി.

മത്സരത്തില്‍ വാര്‍ണര്‍ 55 പന്തില്‍ 57 റണ്‍സെടുത്തിരുന്നു. ഇന്നിംഗ്സിലെ പകുതി പന്തുകളും കളിച്ചിട്ടും വാര്‍ണര്‍ക്ക് സ്കോറിംഗ് നിരക്ക് ഉയര്‍ത്താനാവാഞ്ഞത് ഹൈദരാബാദിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ കെയ്ന്‍ വില്യംസണും കേദാര്‍ ജാദവും തകര്‍ത്തടിച്ചാണ് ഹൈദരാബാദിനെ 171 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഒമ്പത് പന്ത് ബാക്കി നിര്‍ത്തി ചെന്നൈ അനായാസം ജയിച്ചു കയറുകയും ചെയ്തു.

ബാറ്റിംഗിലെ മെല്ലെപ്പോക്കിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് മത്സരശേഷം വാര്‍ണര്‍ പറഞ്ഞു. വളരെ പതുക്കെയാണ് ഞാന്‍ ബാറ്റ് ചെയ്തത്. വമ്പന്‍ ഷോട്ടുകളെല്ലാം ഫീല്‍ഡര്‍മാരുടെ നേരെ ആയിപ്പോയി. മനീഷ് പാണ്ഡെ ഉജ്ജ്വലമായി കളിച്ചു. ഇന്നിംഗ്സിന്‍റെ അവസാനം വില്യംസണും കേദാറും ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണം ഞങ്ങളെ മാന്യമായ സ്കോറിലെത്തിച്ചു. പക്ഷെ ആത്യന്തികമായി എന്‍റെ ബാറ്റിംഗ് മത്സരഫലത്തെ പ്രതികൂലമായി ബാധിച്ചു. ഞാന്‍ കളിച്ച പതിനഞ്ചോളം മികച്ച ഷോട്ടുകള്‍ നേരെ ഫീല്‍ഡര്‍മാരുടെ അടുത്തേക്കാണ് പോയത്.

അതോടെ ഒരുപാട് പന്തുകള്‍ ഞാന്‍ നഷ്ടമാക്കുകയും ചെയ്തു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. അവസാനം ഞങ്ങള്‍ നന്നായി പൊരുതിയെങ്കിലും അവര്‍ക്ക് അനായാസം ജയിക്കാനായി-വാര്‍ണര്‍ പറഞ്ഞു. ചെന്നൈക്കൈയി ഓപ്പണര്‍മാരായ റിതുരാജ് ഗെയ്ക്‌വാദും(75) ഫാഫ് ഡൂപ്ലെസിയും(56) നേടിയ അര്‍ധസെഞ്ചുറികളാണ് ജയം അനായാസമാക്കിയത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios