വെറും വഴി മുടക്കികളാവാനല്ല കൊല്‍ക്കത്ത നൈറ്റ് റൈഡ‍േഴ്‌സ് ഇറങ്ങുന്നത്. ഭാഗ്യം തുണച്ചാല്‍ അവര്‍ക്കും പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്.

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ കെകെആര്‍ നായകന്‍ നിതീഷ് റാണ ബൗളിംഗ് തെരഞ്ഞെടുത്തു. മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. അതേസമയം ലഖ്‌നൗവില്‍ രണ്ട് മാറ്റങ്ങളുണ്ട്. ദീപക് ഹൂഡയ്‌ക്ക് പകരം കരണ്‍ ശര്‍മ്മയും സ്വപ്‌നിലിന് പകരം കൃഷ്‌ണപ്പ ഗൗതവും പ്ലേയിംഗ് ഇലവനിലെത്തി. 

പ്ലേയിംഗ് ഇലവനുകള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്‌ന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), ആയുഷ് ബദോനി, കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സീന്‍ ഖാന്‍. 

വൈകിട്ട് ഏഴരയ്ക്ക് ഈഡൻ ഗാർഡൻസിലാണ് മത്സരം. ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തിയാൽ ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാം. എന്നാല്‍ തോറ്റാല്‍ പിന്നെ മുംബൈ ഇന്ത്യന്‍സോ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരോ അവസാന മത്സരത്തില്‍ തോല്‍ക്കാനായി കാത്തിരിക്കണം. ജയിച്ചാല്‍ ആദ്യ രണ്ടിലൊന്നായി ഫിനിഷ് ചെയ്യാനുള്ള സാധ്യതയും ലഖ്‌നൗവിന് മുന്നിലുണ്ട്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ മികവില്‍ തുടര്‍ച്ചയായി രണ്ട് ജയം നേടിയാണ് ലഖ്‌നൗ കൊല്‍ക്കത്തയില്‍ ഇറങ്ങുന്നത്.

വെറും വഴി മുടക്കികളാവാനല്ല കൊല്‍ക്കത്ത നൈറ്റ് റൈഡ‍േഴ്‌സ് ഇറങ്ങുന്നത്. ഭാഗ്യം തുണച്ചാല്‍ അവര്‍ക്കും പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാലതിന് വെറും ജയം മാത്രം പോരാ. എതിരാളികളെ നെറ്റ് റണ്‍റേറ്റിലും പിന്നിലാക്കാന്‍ പോന്ന വമ്പന്‍ ജയം തന്നെ വേണം ടീമിന്.

Read more: ഒടുവില്‍ പിസിബി മുട്ടുമടക്കി! ലോകകപ്പിനായി പാക് ടീം ഇന്ത്യയിലെത്തും?

Karnataka Swearing-In Ceremony |Asianet News Live | Malayalam Live News |Kerala Live TV News