ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ കെകെആര്‍ നായകന്‍ നിതീഷ് റാണ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തുടക്കം വിക്കറ്റ് നഷ്‌ടത്തോടെ. ഓപ്പണര്‍ കരണ്‍ ശര്‍മ്മയെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ഹര്‍ഷിത് റാണ പുറത്താക്കി. 5 പന്തില്‍ 3 റണ്‍സ് മാത്രമാണ് കരണ്‍ നേടിയത്. മറ്റൊരു ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കും മൂന്നാമന്‍ പ്രേരക് മങ്കാദും ക്രീസില്‍ നില്‍ക്കേ 6 ഓവറില്‍ 51-1 എന്ന നിലയിലാണ് എല്‍എസ്‌ജി. വിക്കറ്റ് നഷ്‌ടത്തിന് ശേഷം ടീമിനെ കരകയറ്റാനുള്ള ശ്രമത്തിലാണ് ഡികോക്കും പ്രേരകും. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ കെകെആര്‍ നായകന്‍ നിതീഷ് റാണ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങിയത്. അതേസമയം ലഖ്‌നൗവില്‍ രണ്ട് മാറ്റങ്ങളുണ്ട്. ദീപക് ഹൂഡയ്‌ക്ക് പകരം കരണ്‍ ശര്‍മ്മയും സ്വപ്‌നിലിന് പകരം കൃഷ്‌ണപ്പ ഗൗതവും പ്ലേയിംഗ് ഇലവനിലെത്തി. കൊൽക്കത്തയെ വീഴ്ത്തിയാൽ ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാകാം. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് വട്ടം കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് സീസണില്‍ ഇതുവരെ പ്ലേ ഉറപ്പിച്ച രണ്ട് ടീമുകള്‍. 

പ്ലേയിംഗ് ഇലവനുകള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്‌ന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: സുയാഷ് ശര്‍മ്മ, മന്ദീപ് സിംഗ്, അനുകുല്‍ റോയ്, എന്‍ ജഗദീശന്‍, ഡേവിഡ് വീസ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), ആയുഷ് ബദോനി, കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സീന്‍ ഖാന്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, യഷ് താക്കൂര്‍, ഡാനിയേല്‍ സാംസ്, യുധ്‌വീര്‍ സിംഗ്, ദീപക് ഹൂഡ.

Read more: വാര്‍ണറുടെ ഒറ്റയാള്‍ പ്രകടനം പാഴായി! ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ തോല്‍വി; പ്ലേ ഓഫ് ഉറപ്പിച്ച് ധോണിപ്പട

Karnataka Swearing-In Ceremony |Asianet News Live | Malayalam Live News |Kerala Live TV News