ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയിരുന്നത്. സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്

മുംബൈ: ഐപിഎൽ പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കി ​ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയം നേടിയത് ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്. ഉടമ നിത അംബാനി ഉൾപ്പെടെ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസ് തന്നെ പങ്കുവെച്ചു. നിർണായക മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് പേരിലാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയിരുന്നത്. സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. സൂര്യക്ക് പുറമെ മലയാളി താരം വിഷ്ണു വിനോദ് (30), ഇഷാന്‍ കിഷന്‍ (31), രോഹിത് ശര്‍മ (29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്.

Scroll to load tweet…

32 പന്തില്‍ 79 റണ്‍സ് നേടിയ റാഷിദ് ഖാനാണ് ഗുജറാത്ത് ഇന്നിംഗ്‌സില്‍ തിളങ്ങിയത്. മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയില്‍ മാറ്റമുണ്ടായി. 12 മത്സരങ്ങളില്‍ 14 പോയിന്റായ മുംബൈ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. ജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞ ഘട്ടത്തിലെ മുംബൈയുടെ ഈ വിജയം ഐപിഎൽ പോയിന്റ് ടേബിളിൽ ഒരു കൂട്ടക്കരച്ചിലിനാണ് കാരണമായിട്ടുള്ളത്.

മുംബൈ ഒഴിച്ച് ബാക്കിയുള്ള എല്ലാ ടീമുകളും ആ​ഗ്രഹിച്ചത് ​ഗുജറാത്ത് ടൈറ്റൻസിന്റെ വിജയമായിരുന്നു. ഡൽഹി പുറത്തായത് മാറ്റി നിർത്തിയാൽ ബാക്കി എല്ലാ ടീമുകൾക്കും പ്ലേ ഓഫ് സ്വപ്നങ്ങൾ ഇപ്പോഴുമുണ്ട്. വിജയം നേടിയിരുന്നെങ്കിൽ ​ഗുജറാത്ത് പ്ലേ ഓഫ് പൂർണമായി ഉറപ്പിക്കുമായിരുന്നു. ഒപ്പം ചെന്നൈ സൂപ്പർ കിം​ഗ്സിന് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാനും സാധിക്കുമായിരുന്നു. ഡൽഹി ഒഴികെ ബാക്കി ടീമുകൾക്കെല്ലാം മുംബൈ തോറ്റാൽ പ്ലേ ഓഫ് സാധ്യത കൂടുന്ന അവസ്ഥയുമായിരുന്നു.

9 ‌ടീമുകളെ ഒരുമിച്ച് നിരാശരാക്കാൻ വേറെയാർക്ക് കഴിയും; ഐപിഎൽ പോയിന്റ് ടേബിളിൽ കൂട്ടക്കരച്ചിൽ, ഇനി വാശി കടുക്കും

YouTube video player